January 21, 2025 |

സിറിയന്‍ രാഷ്ട്രീയപരിവര്‍ത്തനം ; ഇറാഖ് പ്രധാനമന്ത്രിയെ കണ്ട് ആന്റണി ബ്ലിങ്കണ്‍

അസാദിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് സിറിയ മാറുമ്പോള്‍, അത് തീര്‍ച്ചയായും സിറിയയിലെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുകയും വിഭാഗീയമല്ലാത്ത ഒരു ഗവണ്‍മെന്റിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരുതരത്തിലും തീവ്രവാദത്തിനുള്ള വേദിയായി സിറിയ മാറാതിരിക്കാനും സംരക്ഷണമുണ്ടാകും

ബാഗ്ദാദിലെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍,അയല്‍രാജ്യമായ സിറിയയുടെ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ഭാവി ചര്‍ച്ചകള്‍ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുമായി കൂടിക്കാഴ്ച നടത്തി. ബാഷര്‍ അത് അസദിന്റെ ഭരണത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് വിഭാഗീയമല്ലാത്ത ഭരണത്തിന്റെ ആവശ്യകത ചര്‍ച്ചയില്‍ ബ്ലിങ്കന്‍ ഊന്നി പറഞ്ഞു.antony blinken

സന്ദര്‍ശനവേളയില്‍, ബാഗ്ദാദിലെ യുഎസ് എംബസിയിലും ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തി. സിറിയയിലെ സ്ഥിതിഗതികള്‍ സുഡാനിയുമായി ചര്‍ച്ച ചെയ്തു.

‘അസാദിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് സിറിയ മാറുമ്പോള്‍, അത് തീര്‍ച്ചയായും സിറിയയിലെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുകയും വിഭാഗീയമല്ലാത്ത ഒരു ഗവണ്‍മെന്റിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരുതരത്തിലും തീവ്രവാദത്തിനുള്ള വേദിയായി സിറിയ മാറാതിരിക്കാനും സംരക്ഷണമുണ്ടാകും’ – ബ്ലിങ്കന്‍ എംബസിയില്‍ പറഞ്ഞു.

സിറിയയില്‍ ഐഎസിന്റെയോ ദാഇഷിന്റേയോ നിലവിലുള്ള സാന്നിധ്യം കണക്കിലെടുക്കുമ്പോള്‍ ഇറാഖിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ദാഇഷിന് വീണ്ടും ഉയര്‍ന്ന് വരാന്‍ വഴിയൊരുക്കാതിരിക്കുക എന്ന ദൃഢനിശ്ചയത്തിലാണ്. ഇസ്ലാമിക് സ്റ്റേറ്റിനെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞന്‍ നിലവില്‍ അറബ്, തുര്‍ക്കി സഖ്യകക്ഷികളുമായി ഏകീകൃത നിലപാട് രൂപപ്പെടുത്തുന്നതിനായി മിഡില്‍ ഈസ്റ്റില്‍ പര്യടനം നടത്തുകയാണ്. ഈ നീക്കങ്ങള്‍ സിറിയയുടെ രാഷ്ട്രീയ പരിവര്‍ത്തനത്തിന് രൂപം നല്‍കാന്‍ കൂടിയാണ്.

13 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തെതുടര്‍ന്ന് അസദിന്റെ ഭരണകൂടം പെട്ടെന്നുള്ള തകര്‍ച്ചയിലേക്ക് വീണത് വാഷിംഗ്ടണിനെ അമ്പരിപ്പിച്ചിരുന്നു.
ബൈഡന്‍ ഭരണകൂടവും പ്രാദേശിക പാശ്ചാത്യ ഗവണ്‍മെന്റുകളും ചേര്‍ന്ന് അസദ് കുടുംബത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട അടിച്ചമര്‍ത്തല്‍ ഭരണത്തിന്റെ പ്രക്ഷുബ്ധമായ അനന്തരഫലങ്ങളെ ചെറുക്കുകയാണ്. മുന്‍പ് അല്‍-ഖ്വയ്ദയുമായി ബന്ധമുള്ളതും യുഎസ്, യൂറോപ്യന്‍ യൂണിയന്‍, തുര്‍ക്കി, യുഎന്‍ സഹകരണത്തോടെ തീവ്രവാദ സംഘടനയായി തരംതിരിച്ചതുമായ ഹയാത്ത് തഹ്‌രീര്‍ അല്‍ഷാം (എച്ച്ടിഎസ്)
ഉള്‍പ്പടെയുളള സിറിയന്‍ വിമത വിഭാഗങ്ങളുമായി ഇടപഴകുന്നതും ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇറാഖ് സന്ദര്‍ശനത്തിന് ശേഷം സിറിയയെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനായി അറബ്, തുര്‍ക്കി വിദേശകാര്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ ബ്ലിങ്കന്‍ ജോര്‍ദാനിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.antony blinken

content summary; US Secretary of State Antony Blinken recently met with Iraq’s Prime Minister

×