June 13, 2026 |
Share on

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു രാഘവന് സ്വര്‍ണം

അഴിമുഖം പ്രതിനിധി ജോസഫ് ജി എബ്രഹാമിന്റെ ദുര്‍വിധിയില്‍ മനസ്സുടഞ്ഞു നിന്ന കേരളത്തെ അനു രാഘവന്‍ സ്വര്‍ണം കൊണ്ട് ആശ്വസിപ്പിച്ചു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് അനു ഒന്നാമതെത്തിയത്. 58.36 സെക്കന്‍ഡിലാണ് അനു ഫിനിഷ് ചെയ്തത്. ജിഷ വി. വിയ്ക്കാണ് ഈയിനത്തില്‍ വെങ്കലം നേടിയത്. നേരത്തെ പുരുഷ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടുമെന്ന് തന്നെ കരുതിയിരുന്ന ജോസഫ് എബ്രഹാം ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്നു അയോഗ്യനാക്കക്കപ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു കേരളം. ആ നിരാശയെ മറികടക്കാന്‍ സഹായിക്കുന്ന പ്രകടനമായിരുന്നു കേരളത്തിന്റെ പെണ്‍കുട്ടികള്‍ കാഴ്ച്ചവച്ചത്. ഇന്നലെ […]

അഴിമുഖം പ്രതിനിധി

ജോസഫ് ജി എബ്രഹാമിന്റെ ദുര്‍വിധിയില്‍ മനസ്സുടഞ്ഞു നിന്ന കേരളത്തെ അനു രാഘവന്‍ സ്വര്‍ണം കൊണ്ട് ആശ്വസിപ്പിച്ചു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് അനു ഒന്നാമതെത്തിയത്. 58.36 സെക്കന്‍ഡിലാണ് അനു ഫിനിഷ് ചെയ്തത്. ജിഷ വി. വിയ്ക്കാണ് ഈയിനത്തില്‍ വെങ്കലം നേടിയത്. നേരത്തെ പുരുഷ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടുമെന്ന് തന്നെ കരുതിയിരുന്ന ജോസഫ് എബ്രഹാം ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്നു അയോഗ്യനാക്കക്കപ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു കേരളം. ആ നിരാശയെ മറികടക്കാന്‍ സഹായിക്കുന്ന പ്രകടനമായിരുന്നു കേരളത്തിന്റെ പെണ്‍കുട്ടികള്‍ കാഴ്ച്ചവച്ചത്. ഇന്നലെ നടന്ന വനിതകളുടെ 400 മീറ്ററില്‍ അനു രാഘവന്‍ വെള്ളി നേടിയിരുന്നു.അനുവിന്റെ സ്വര്‍ണത്തിലൂടെ കേരളത്തിന്റെ സ്വര്‍ണനേട്ടം 32 ആയി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×