January 18, 2025 |

ശ്രീലങ്കയുടെ മാര്‍ക്‌സിസ്റ്റ് പ്രസിഡന്റ്; മുന്നോട്ടുള്ള വഴികള്‍ എത്ര എളുപ്പം

സാധാരണ ശ്രീലങ്കന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്ഥനാണ് അനുര കുമാര ദിസനായകെ. പൊതുവ ശ്രീലങ്കയിലെ രാഷ്ട്രീയ നേതാക്കള്‍ മധ്യ-സമ്പന്ന വര്‍ഗത്തില്‍ നിന്നുള്ളവരാണ്.

നിരവധി പ്രമുഖ ദേശീയ പത്രങ്ങളുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ള പാതും വിക്രമരത്‌നെ ശ്രീലങ്കയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. നിലവില്‍ ന്യൂസ് ഏഷ്യയില്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം വഹിക്കുന്ന അദ്ദേഹം ഏഷ്യന്‍ മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയാണ്.

 

സാധാരണ ശ്രീലങ്കന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്ഥനാണ് അനുര കുമാര ദിസനായകെ. പൊതുവ ശ്രീലങ്കയിലെ രാഷ്ട്രീയ നേതാക്കള്‍ മധ്യ-സമ്പന്ന വര്‍ഗത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ നിന്ന് വിപരീതമായി ദിസനായകെ കൊളംബോയില്‍ നിന്നും വളരെ മാറി അനുരാധപുരം എന്ന ജില്ലയിലെ തമ്പുട്ടേഗമ എന്ന ചെറുഗ്രാത്തില്‍ ഗ്രാമത്തില്‍ ജനിച്ച്, സാധാരണ സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന് വന്ന ആളാണ്. കെളനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുക്കുന്ന കാലത്താണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. anura kumara dissanayake elected as srilankan president

സാധാരണക്കാരില്‍ നിന്ന് ഉയര്‍ന്ന് വന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും, രീതികളും, ജീവിതശൈലിയുമെല്ലാം ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രത്യേകിച്ച് ശ്രീലങ്ക അനിതരസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ ദിസനായകെയുടെ ലളിതമായ ജീവിതത്തിന് രാഷ്ട്രീയ പ്രാധാന്യം കൂടി ഉണ്ടായിരുന്നു. മാര്‍ക്‌സിസ്റ്റ്, ഇടത് പ്രത്യയശാസ്ത്രം പിന്തുടര്‍ന്നിരുന്ന ജെവിപി പാര്‍ട്ടിക്കാര്‍ പൊതുവെ ലളിത ജീവിതം നയിക്കുന്നവരാണ്. anura kumara dissanayake elected as srilankan president

രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഊര്‍ജ്ജസ്വലനും അഴിമതി രഹിതനുമായ ഒരു നേതാവിനെയാണ് ശ്രീലങ്കന്‍ ജനത തിരയുന്നത്, ഇത്തരത്തിലുള്ള ഒരു നേതാവായി മാറാന്‍ ദിസനായകെക്ക് കഴിഞ്ഞു എന്നതാണ് അദ്ധേഹത്തിന്റെ വിജയം. മുന്‍ പ്രസിഡന്റ് ആയിരുന്ന റെനില്‍ വിക്രമസിങ്കെ ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാര്യമായ പരിഹാരങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ പുതിയ പ്രസിഡന്റിന് പ്രതിസന്ധിക്ക് കൃത്യമായ പരിഹാരം കാണേണ്ടതുണ്ട്.

ജെവിപി എന്ന പാര്‍ട്ടിക്ക് പൊതുവെ തമിഴ് ന്യൂനപക്ഷത്തിന്റെയോ, മുസ്ലീങ്ങളുടെയോ ഇടയില്‍ വലിയ സ്വീകാര്യതയോ, സ്വാധീനമോ ഇല്ല. എങ്കില്‍ കൂടിയും ഈ തെരഞ്ഞെടുപ്പ് പരിശോധിക്കുമ്പോള്‍ തമിഴ് മുന്‍തൂക്കമുള്ള ജാഫ്‌ന പോലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ആളുകള്‍ ദിസനായകേക്ക് വോട്ടു ചെയ്തതായി കാണാന്‍ സാധിക്കുന്നു. എല്ലാ പരിഗണനകള്‍ക്കുമപ്പുറം രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനും തങ്ങളുടെ സാമ്പത്തിക പ്രതിസന്ധികള്‍ക്കും, പട്ടിണിക്കും പരിഹാരം കാണാന്‍ ഇദ്ദേഹത്തിന് കഴിയുമെന്ന വിശ്വാസമാണ് ഇതിന് ഒരു കാരണം. അഴിമതി വിരുദ്ധമായ ഒരു ഭരണം കൊണ്ടുവരാന്‍ ദിസനായകേക്ക് കഴിയുമെന്ന പ്രതീക്ഷയും അദ്ധേഹത്തിന് വോട്ട് ചെയ്ത ആളുകള്‍ക്കുണ്ട്.

എന്നാല്‍ മുന്നോട്ടുള്ള വഴികള്‍ ശ്രീലങ്കക്കും അതിന്റെ സാമ്പത്തിക സ്ഥിതിക്കും, പ്രസിഡന്റിനും അത്ര എളുപ്പമായിരിക്കില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്ന ദിസനായകെക്ക് ഉദാര സമ്പദ് വ്യവസ്ഥയെയും ഐഎംഎഫിനെയും പിന്തുടരുക എന്നത് ശ്രമകരമായ കാര്യമായിരിക്കും. അതേ സമയം തന്നെ ശ്രീലങ്കക്ക് വളരെ വലിയ കടങ്ങളുടെ ഭീഷണിയുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. ഇപ്പോള്‍ തന്നെ പല രാജ്യങ്ങള്‍ക്കും ശ്രീലങ്ക പണം തിരികെ നല്‍കാനുണ്ട്. ഈ അവസരത്തില്‍ ഐഎംഎഫിന്റെ ലോണ്‍ കൂടിയില്ലെങ്കില്‍ എന്താവുമെന്നത് ബുദ്ധിമുട്ടിക്കുന്ന ചോദ്യമാണ്. ഒരു ഉദാര സാമ്പത്തിക വ്യവസ്ഥിതി പിന്തുടരണോ അല്ലെങ്കില്‍ സോഷ്യലിസ്റ്റ് പാത പിന്തുടരാന്‍ ഇക്കാലത്ത് കഴിയുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്, ഇതിനുള്ള ഉത്തരം അത്ര എളുപ്പമാകില്ല.

Post Thumbnail
കുടിയേറ്റ വിരുദ്ധ കലാപത്തില്‍ കത്തി യുകെ; കോബ്ര മീറ്റിംഗ് നടത്താൻ ഒരുങ്ങി അധികൃതര്‍വായിക്കുക

2022ല്‍ ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ പ്രശ്‌നമായിരുന്നു. വര്‍ധിച്ചു വരുന്ന വിലക്കയറ്റം മൂലം വലിയ പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവുകയും അന്നത്തെ പ്രസിഡന്റ് ഗോട്ടബായ രജപക്‌സ രാജിവച്ച് മാറുകയും ചെയ്തിരുന്നു. അതിന് ശേഷം നടക്കുന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിലാണ് ദിസനായകെ തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു മാറ്റത്തിന് കാരണമാകാന്‍ തനിക്ക് കഴിയുമെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രചരണം വിജയം കാണുകയും ചെയ്തു. എന്നാല്‍ ഐഎംഎഫ് വാഗ്ദാനം ചെയ്തിരിക്കുന്ന 2.9 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കട ആശ്വാസ പദ്ധതി എങ്ങനെ വിനിയോഗിക്കണം എന്നതില്‍ ഇപ്പോഴും ധാരണയില്ല. 2023 ലെ ഐഎംഎഫുമായുള്ള കരാര്‍ പ്രകാരം കടങ്ങള്‍ തിരിച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്ക ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. ഒരു പ്രായോഗിക രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും പ്രായോഗികമായിരിക്കും, ഇക്കാര്യത്തില്‍ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞെടുക്കാന്‍ സാധ്യതയില്ല.

ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ദിസനായകേയുടെ വിജയമാണ് അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. എന്നാല്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയത്തിന്റെ ആദ്യപടി ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്ത് ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും.

 

Content summary; anura kumara dissanayake elected as srilankan president

പാതും വിക്രമരത്‌നെ

പാതും വിക്രമരത്‌നെ

ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകന്‍

More Posts

×