June 13, 2026 |
Share on

വിരാട് കോഹ്ലിയുമായുള്ള വിവാഹ വാര്‍ത്ത നിഷേധിച്ച് അനുഷ്‌ക ശര്‍മ്മ

അഴിമുഖം പ്രതിനിധി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായുള്ള വിവാഹ വാര്‍ത്തകള്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ നിഷേധിച്ചു. ഏറെനാളായി പ്രണയിക്കുന്ന ഇരുവരും അനുഷ്‌കയുടെ പിതാവിനൊപ്പം പുതിയ വീടുകള്‍ അന്വേഷിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചത്. അനുഷ്‌ക ശര്‍മ്മയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തയില്‍ സത്യമില്ലെന്ന് താരത്തിനുവേണ്ടി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ അവര്‍ ജോലിയില്‍ വ്യാപൃതയും സന്തുഷ്ടയുമാണ്. അവരുടെ ജീവിതത്തെ കുറിച്ച് ഊഹിക്കുന്നതിന് പകരം അവരുടെ പ്രഖ്യാപനത്തിനായി എല്ലാവരോടും കാത്തിരിക്കാനും പ്രസ്താവന അഭ്യര്‍ത്ഥിക്കുന്നുണ്ട്. തങ്ങളുടെ […]

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായുള്ള വിവാഹ വാര്‍ത്തകള്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ നിഷേധിച്ചു. ഏറെനാളായി പ്രണയിക്കുന്ന ഇരുവരും അനുഷ്‌കയുടെ പിതാവിനൊപ്പം പുതിയ വീടുകള്‍ അന്വേഷിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചത്. അനുഷ്‌ക ശര്‍മ്മയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തയില്‍ സത്യമില്ലെന്ന് താരത്തിനുവേണ്ടി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ അവര്‍ ജോലിയില്‍ വ്യാപൃതയും സന്തുഷ്ടയുമാണ്. അവരുടെ ജീവിതത്തെ കുറിച്ച് ഊഹിക്കുന്നതിന് പകരം അവരുടെ പ്രഖ്യാപനത്തിനായി എല്ലാവരോടും കാത്തിരിക്കാനും പ്രസ്താവന അഭ്യര്‍ത്ഥിക്കുന്നുണ്ട്. തങ്ങളുടെ ബന്ധം വിവാഹത്തില്‍ എത്തുമെന്ന് അനുഷ്‌കയ്ക്കും വിരാടിനും ഉറപ്പുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ താമസിയാതെ പരസ്പരം കാണുമെന്നും വിവാഹ തിയതി നിശ്ചയിക്കുമെന്നും  മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം ആദ്യം വിവാഹം ഉണ്ടാകുമെന്നാണ് പത്രം പറയുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×