June 04, 2026 |

യുഎസ് വിപണിയിലേക്കുള്ള ഐഫോണുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

സുപ്രധാന നീക്കവുമായി ആപ്പിൾ

യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും നിർമാണം ഇന്ത്യയിലേക്ക് മാറ്റാൻ നീക്കവുമായി ആപ്പിള്‍. അടുത്ത വർഷത്തോടെ ഈ മാറ്രം നടപ്പിലാക്കാനാണ് ആപ്പിളിന്റെ ശ്രമം. യുഎസും ചൈനയുമായുള്ള വ്യാപാര യുദ്ധങ്ങൾ മുറുകുന്ന സാഹചര്യത്തിൽ ഉത്പാദനത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനായുള്ള കമ്പനിയുടെ നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.

അമേരിക്കൻ വിപണിയിൽ ഒരു വർഷം വിപണനം ചെയ്യുന്ന ആറു കോടി ഐഫോണുകളും 2026 മുതൽ ഇന്ത്യൻ ഫാക്ടറിയിൽ നിർമ്മിക്കുമെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം ടെക് ഭീമനെ ചൈനയിൽ നിന്ന് അകറ്റാൻ നിർബന്ധിതരാക്കുന്നുവെന്നും റിപ്പോർട്ട്. ഒരു ദശകത്തിനിടയിൽ ഉത്പാദന രംഗത്ത് ആപ്പിൾ നടത്തുന്ന ഏറ്റവും വലിയ മാറ്റമാണിതെന്നാണ് റിപ്പോർട്ടുകൾ. ചെൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത തീരുവ യുഎസ് ചുമത്തിയ ട്രംപിന്റെ താരിഫ് നയം ആപ്പിളിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് തീരുവയിൽ ഇളവ് വരുത്തിയെങ്കിലും 20 ശതമാനം നികുതി നൽകേണ്ടതുണ്ട്. നിലവിൽ ചൈനയിലെ ഫോക്സ്കോൺ അടക്കമുള്ള കമ്പനികളുമായി ചേർന്നാണ് ആപ്പിൾ ഉത്പാദനം നടക്കുന്നത്. വ്യാപാര യുദ്ധത്തിനിടയിൽ വിപണി മൂല്യത്തിൽ കുറവ് വന്നതാണ് ആപ്പിളിന്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തലുകൾ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആപ്പിൾ ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം വർധിപ്പിച്ചു വരികയാണ് ആപ്പിൾ. ഫോക്സോൺ, ടാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ നിർമ്മാണ കമ്പനികളുടെ ഫാക്ടറികൾ ഇന്ത്യയിലുണ്ട്. യുഎസ് താരിഫ് നിരക്ക് വർധിപ്പിച്ചതോടെ മാർച്ചിൽ ഇന്ത്യയിൽ നിന്ന് ആപ്പിൾ വൻതോതിൽ ഐഫോണുകൾ കയറ്റി അയച്ചിരുന്നു. മാർച്ചിൽ മാത്രം 131 കോടി ഡോളർ മൂല്യം വരുന്ന ഐഫോണുകളാണ് ഫോക്സോൺ യുഎസിലേക്ക് കയറ്റി അയച്ചത്. ജനുവരിയിലെയും ഫെബ്രുവരിയിലെയും ആകെ കയറ്റുമതിയ്ക്ക് തുല്യമാണിത്. ഐഫോൺ 13,14,16 എനന്നീ ഉത്പന്നങ്ങളാണ് പ്രധാനമായും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ റീട്ടെയിൽ മേഖലയിലും പ്രവർത്തനം വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ തീരുമാനം. ബംഗളൂരു, പൂനെ, ഡൽഹി മുംബൈ എന്നീ നഗരങ്ങളിലായി പുതിയ ആപ്പിൾ സ്റ്റോറുകൾ തുറക്കും.

ഇതോടെ യുഎസ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്ന കനത്ത തീരുവയിൽ ഇളവ് വന്നേക്കാമെന്നാണ് വിലയിരുത്തലുകൾ. 26 ശതമാനം തീരുവയാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ച യുഎസ് വൈസ് പ്രസിഡന്ര് ജെ ഡി വാൻസുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതായും സൂചനകളുണ്ട്.
content summary: Apple Looks to Shift All U.S. iPhone Production to India, Cutting Reliance on China

Leave a Reply

Your email address will not be published. Required fields are marked *

×