സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ar rahman hospitalized after chest pain
ആന്‍ജിയോഗ്രാം പരിശോധനയ്ക്കായി വിധേയനാക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഇസിജി, എക്കോകാര്‍ഡിയോഗ്രാം പരിശോധനകള്‍ നടത്തി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
ലണ്ടനിലായിരുന്ന എ ആര്‍ റഹ്‌മാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. രാവിലെ 7.30 ഒാടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ റഹ്‌മാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചു. ‘റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ ഞാന്‍ ഡോക്ടര്‍മാരെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം സുഖമായിരിക്കുന്നു. ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും’ ആണ് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, തമിഴ് ചിത്രങ്ങളായ കാതലിക്ക നേരമില്ലൈ, ചാവ എന്നീ രണ്ട് ചിത്രങ്ങള്‍ക്കാണ് ഈ വര്‍ഷം അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചത്. വിവിധ ഭാഷകളില്‍ നിരവധി പ്രോജക്ടുകളാണ് എ ആര്‍ റഹ്‌മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങാനായി ഇരിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ നായകനാകുന്ന തഗ് ലൈഫ് എന്ന ചിത്രം ജൂണ്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ലാഹോര്‍ 1947, തേരേ ഇഷ്‌ക് മേം, രാമായണ പരമ്പര, രാം ചരണിന്റെ ആര്‍സി 16, ഗാന്ധി ടോക്‌സ് എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന മറ്റ് പ്രോജക്ടുകള്‍.
29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ 2024 നവംബറില്‍ ആയിരുന്നു എആര്‍ റഹ്‌മാനും സൈറ ബാനുവും വേര്‍പിരിയല്‍ പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. തന്റെ ആരോഗ്യപരമായ ആശങ്കകളാണ് വേര്‍പിരിയലിന് കാരണമായി സൈറ വെളിപ്പെടുത്തിയത്. അടുത്തിടെ സൈറ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തിരുന്നു. ar rahman hospitalized after chest pain
Content Summary: ar rahman hospitalized after chest pain