ജനങ്ങളെ, നിങ്ങളുടെ എംഎല്‍എമാരെ വിളിക്കൂ; ശശികലയ്‌ക്കെതിരെ അരവിന്ദ് സ്വാമിയുടെ ട്വിറ്റര്‍ കാമ്പയിനിംഗ്

ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്

തമിഴ്‌നാട്ടില്‍ നടക്കുന്ന രഷ്ട്രീയനാടകങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി ചലച്ചിത്രതാരങ്ങള്‍. ശശികലയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ച കമല്‍ഹാസനു പിന്നാലെ മറ്റൊരു പ്രമുഖ താരമായ അരവിന്ദ് സ്വാമിയും രംഗത്തു വന്നു.

നിയമസഭയില്‍ തനിക്കൊപ്പം നില്‍ക്കേണ്ട എംഎല്‍മാരെ രഹസ്യസങ്കേതത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ശശികലയുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്യുകയാണ് അരവിന്ദ് സ്വാമി. ട്വിറ്ററിലൂടെയാണു അരവിന്ദ് സ്വാമി തന്റെ പ്രതിഷേധം അറിയിക്കുന്നത്.

കോള്‍ യുവര്‍ ലോമേക്കര്‍ എന്ന കാമ്പയിനിംഗിലൂടെ ജനങ്ങളോടു ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയഗൂഢാലോചനകള്‍ക്കെതിരേ പ്രതികരിക്കാനാണ് അരവിന്ദ് സ്വാമി ആഹ്വാനം ചെയ്യുന്നത്. എല്ലാവരും അവരവരുടെ എംഎല്‍എമാരെയും പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കന്മാരെയും ബന്ധപ്പെടാനാണു അരവിന്ദ് സ്വാമി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി എംഎല്‍എമാരുടെ ഫോണ്‍നമ്പരുകളുടെ ലിസ്റ്റും പുറത്തുവിട്ടുണ്ട്. എംഎല്‍എമാരെ വിളിച്ച് നിങ്ങളുടടെ ഉറച്ചതീരുമാനം അറിയാക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ പറയുന്നു.
എന്നാല്‍ ഈ നമ്പരുകള്‍ എല്ലാം തന്നെ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട അവസ്ഥയിലാണെന്നാണ് അറിയുന്നത്.

This post was last modified on February 10, 2017 1:39 pm

ഫിലിം ഡെസ്‌ക്:
Related Post
Leave a Comment