ഷിരൂരിൽ അപകടത്തിൽപ്പെട്ട് മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അർജുന്റെ കുടുംബം ഉന്നയിക്കുന്നത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് അഭ്യർഥിച്ചിരുന്നതായും, ഇനിയും നിർത്തിയില്ലെങ്കിൽ നിയമനടപടികളിലേക്ക് പോകുമെന്നുമാണ് അർജുന്റെ കുടുംബം പ്രതികരിക്കുന്നത്. ജനങ്ങളിലെ വൈകാരികത മുതലെടുത്ത് അതിനെ മാർക്കറ്റ് ചെയ്യുന്ന തന്ത്രമാണ് മനാഫ് ഉപയോഗിക്കുന്നത് ഇത് നിർത്തിയില്ലെങ്കിൽ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. അർജുന്റെ പേരിൽ പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്, ഞങ്ങൾക്ക് ഈ പണമൊന്നും ആവിശ്യമില്ല. ഞങ്ങൾ ആരോടും പണം ആവശ്യപ്പെട്ടിട്ടുമില്ല, അർജുന്റെ പേരിൽ ഇനി ആരും പൈസ കൊടുക്കരുത് എന്നും കുടുംബം വ്യക്തമാക്കി. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല ഞങ്ങൾ പറയുന്നത്, അർജുനോടുള്ള സ്‌നേഹത്തിന്റെ പുറത്ത് പലരും അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകുന്നതായി അറിഞ്ഞിട്ടുണ്ട്. അങ്ങെ ആരും പണം കൊടുക്കരുതെന്നാണ് പറയുന്നത്. അർജുന്റെ സഹോദരിയുടെ ഭർത്താവ് പറഞ്ഞു.
arjuns family has serious allegations against lorry udama manaf.
സത്യമല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് കുടുംബത്തെ മൊത്തം വ്യക്തിഹത്യ ചെയ്യുകയാണ് മനാഫ് എന്ന വ്യക്തി. എന്നാൽ മുബീൻ ആത്മാർമായ സ്‌നേഹത്തോടെയാണ് കൂടെ നിന്നത്. അദ്ദേഹത്തോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ രംഗത്ത് വരാത്തത്. തെരച്ചിൽ ഫലം കണ്ട വിവരം ഔദ്യോഗികമായി ഞങ്ങളെ അറിയിച്ചിരുന്നു, ആ നിമിഷത്തെ മറികടക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രയാസകരമായിരുന്നു. ഈ സമയത്താണ് ഗംഗവാലി പുഴയിൽ അർജുനെ ഇട്ടു പോകാൻ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വരുന്നത്. arjuns family has serious allegations against lorry udama manaf.
പലഘട്ടങ്ങളിലായി പലരും, അറിയാത്ത ആളുകൾ പോലും കുടുംബത്തിന്റെ വൈകാരികത ഉപയോഗിച്ച് മാർക്കറ്റിങ് നടത്തിയിട്ടുണ്ട്. അർജുനെ കാണാതായ അന്നു മുതൽ ഇന്നുവരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് തങ്ങളുടെ കുടുംബം നേരിടേണ്ടി വരുന്നതെന്ന് സഹോദരി അഞ്ജു വ്യക്തമാക്കി. ഇത്തരത്തിൽ ഇപ്പോൾ ആളുകൾ നടത്തുന്ന വൈകാരികത വിൽക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാനാകില്ല. അർജുനെ കണ്ടെത്താൻ തങ്ങൾ നടത്തിയ കഷ്ടപ്പാടുകൾ അടിവരയിട്ടുകൊണ്ടായിരുന്നു സഹോദരി ഭർത്താവ് ജിതിൻ സംസാരിച്ചത്.
ഇരു സർക്കാരുകളുടെയും ഒരുപോലെയുള്ള ശ്രമത്തിന്റെ ഫലമായാണ്് അർജുനെ കണ്ടെത്താൻ കഴിഞ്ഞത്. അർജുന് 75000 രൂപ സാലറി ഉണ്ട് എന്നത് എന്തോ തെറ്റായ കാര്യമായാണ് ഒരു വ്യക്തി പ്രചരിപ്പിച്ചത്. ഇതിന്റെ പേരിൽ രൂക്ഷമായ ആക്രമണമാണ് ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത്. അർജുന്റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. അദ്ദേഹത്തോട് ആരെങ്കിലും കുഞ്ഞിനെ നോക്കാൻ ആവശ്യപ്പെട്ടിരുന്നോ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങൾ ഇതെല്ലാം ചെയ്യാൻ പ്രാപ്തരാണ്. ആരുടെയും സഹായത്തിന് കാത്തുനിൽക്കേണ്ട അവസ്ഥയില്ല.
അർജുൻ നഷ്ടപ്പെട്ടുവെന്നത് യഥാർഥ്യമാണ്, എങ്കിലും അതിന്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല ഇങ്ങനെ കുത്തി നോവിക്കുന്നത് ക്രൂരതയാണ്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അർഹതപ്പെട്ട ആളുകൾക്ക് പണം കിട്ടട്ടെ ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുന്നുകയാണെന്ന് അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു. മനാഫിന്റെ കൂടെ വന്ന സംഘം 2000 രൂപ തന്നു എന്നിട്ട് അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയാണ് ഇപ്പോൾ.
അർജുനെ കാണാതായ അന്നു മുതൽ കേരള സമൂഹം ഒട്ടാകെ അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ എല്ലാവർക്കും നോവായിക്കൊണ്ട് അർജുന്റെ മൃതദേഹമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലും അർജുന്റെ കുടുംബത്തെ കുറ്റം പറയാനും ആളുകൾ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ആളുകൾ രണ്ട് ചേരിയായി തിരിഞ്ഞ് അടികൂടുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.
അർജുനെ കാണാതായ സമയം മുതലാണ് ‘ലോറി ഉടമ മനാഫ്’എന്ന പേരിൽ തുടങ്ങിയ യൂടൂബ് ചാനലിൽ വീഡിയോകൾ പങ്കുവച്ചിരിക്കുന്നത്. അർജുനെ കാണാതായ സമയം മുതലുള്ള വീഡിയോകൾക്ക് അത്യാവിശ്യം പ്രേക്ഷകരുമുണ്ട്. രണ്ടായിരത്തി പന്ത്രണ്ടിൽ ആരംഭിച്ച ചാനലിൽ വീഡിയോകൾ പങ്ക് വച്ച് തുടങ്ങിയത് ഇപ്പോൾ മാത്രമാണ്.
എന്നാൽ അർജുന്റെ കുടുംബം തനിക്ക എതിരെ നടത്തിയ ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് മനാഫ്. കുടുംബം ആരോപിക്കുന്നത് പോലെ താൻ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും,തന്റെ യുട്യൂബ് ചാനലിൽ തനിക്ക് ഇഷ്ടമുള്ളതെല്ലാം പോസ്റ്റ് ചെയ്യുമെന്നാണ് മനാഫ് പ്രതികരിക്കുന്നത്. അർജുന്റെ കുടുംബവുമായി തനിക്ക് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. എനിക്ക് ഫേമസ് ആവണമെന്ന് ആഗ്രഹമില്ല, ഫേമസ് ആയിട്ടുമില്ല അർജുന്റെ കുടുംബമെന്നാൽ തന്റെ കുടുംബം പോലെ തന്നെയാണെന്നും മനാഫ് പറഞ്ഞു. അവരുടെ ആരോപണങ്ങൾ അവർ തെളിയിക്കട്ടെ കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ ഞാൻ പൊതു നിരത്തിൽ വന്നു നിൽക്കാമെന്നും ആളുകൾ കല്ലെറിഞ്ഞ് കൊന്നോട്ടെ എന്നാണ് അദ്ദേഹം പറയുന്നത്. അർജുന്റെ കുടുംബം ആരോപണവുമായി എത്തിയത് അവന്റെ ചിതയടങ്ങുന്നതിന് മുൻപ് കുടുംബം ഇത്തരമൊരു ആരോപണവുമായി വന്നത് ഏറെ സങ്കടകരമാണെന്നും മനാഫ് കൂട്ടിച്ചേർത്തു.
ഈ വിഷയവും പതിവ് പോലെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആളുകൾ രണ്ട് പക്ഷമായി തിരിഞ്ഞ് കമന്റ് ബോക്‌സിൽ പോലും അടി കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതൊരു വർഗീയ പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമങ്ങളുമുണ്ട്. രണ്ട് പേരും രണ്ട് മതത്തിൽ പെടുന്ന ആളുകൾ ആയതിനാൽ ഇത് മതങ്ങൾ തമ്മിലുള്ള പോരാട്ടമായി ചിലർ കാണുന്നു.
Content Summary; arjuns family has serious allegations against lorry udama manaf.