June 26, 2026 |
Share on

ധർമ്മസ്ഥല: ആരോപണങ്ങൾ വ്യാജമെന്ന് അന്വേഷണ സംഘം, പരാതിക്കാരൻ അറസ്റ്റിൽ

സിഎൻ ചിന്നയ്യ എന്ന പേര് ആദ്യമായാണ് പുറത്തുവരുന്നത്

ധർമ്മസ്ഥല “കൂട്ടക്കൊല” കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. കർണാടകയിലെ ഒരു ഗ്രാമത്തിൽ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നതായി ആരോപിച്ച പരാതിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.വിസിൽബ്ലോവർ ഹാജരാക്കിയ തലയോട്ടി വ്യാജമാണെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ മുന്‍പ് ശുചീകരണ തൊഴിലാളിയായിരുന്ന ഒരാള്‍ 70-80 മൃതദേഹങ്ങള്‍ പല സ്ഥലങ്ങളിലായി കുഴിച്ചിട്ടതായി ആരോപിച്ചിരുന്നു. ഇയാളെ രാത്രി മുഴുവന്‍ ചോദ്യം ചെയ്ത ശേഷം ഇന്ന് രാവിലെ 6 മണിക്കാണ് അറസ്റ്റ് ചെയ്തത്.

ഇതുവരെ പൊതുജനങ്ങളിൽ നിന്ന് മുഖം മറയ്ക്കാൻ പരാതിക്കാരൻ മാസ്ക് ധരിച്ചിരുന്നു. സിഎൻ ചിന്നയ്യ എന്ന ചെന്ന എന്നയാളുടെ പേര് ആദ്യമായാണ് പുറത്തുവരുന്നത്. പരാതിക്കാരിയായ സാക്ഷിയുടെ മൊഴികളിലും വിസില്‍ബ്ലോവര്‍ നല്‍കിയ രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൂട്ടക്കൊലപാതകങ്ങളും കൂട്ടക്കുഴിമാടങ്ങളും നടന്ന കേസിൽ താൻ ഒരു വിസിൽബ്ലോവർ ആണെന്ന് അവകാശപ്പെട്ട ചെന്ന, നിയമപരമായ സംരക്ഷണം തേടിയിരുന്നു. അദ്ദേഹത്തിൻ്റെ വാദങ്ങളെക്കുറിച്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും അദ്ദേഹത്തിൻ്റെ വാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാളെ ഇന്ന് വൈകുന്നേരം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. വൈദ്യപരിശോധനക്കായി പരാതിക്കാരനെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

1998-നും 2014-നും ഇടയിൽ താൻ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ മറവ് ചെയ്തതായി ഇയാൾ SIT-യോട് പറഞ്ഞിരുന്നു. സംശയിക്കുന്ന 15 സ്ഥലങ്ങളിൽ, ആറാമത്തെ സ്ഥലത്ത് നിന്ന് ഒരു പുരുഷന്റെ അസ്ഥികൂടം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്.

 

Content Summary: wist In Dharmasthala Case, ‘Mass Burial’ Complainant Arrested

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×