കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹ സംസ്‌കാരം പൂര്‍ത്തിയായി.
കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹ സംസ്‌കാരം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കലിലുള്ള സ്വന്തം വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം നല്‍കി. പിന്നീട് നാട്ടുകാര്‍ക്കും അര്‍ജുന് ആദരമര്‍പ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവര്‍ക്കുമായി പൊതുദര്‍ശനം. അര്‍ജുനെ ഒരുനോക്ക് കാണുന്നതിനും അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനുമായി നിരവധിയാളുകളാണ് എത്തിച്ചേര്‍ന്നത്. Arjun’s funeral.
തുടര്‍ച്ചയായ 71 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജുന്റെ മൃതദേഹം ഗംഗാവലി പുഴയില്‍ നിന്ന് ലഭിച്ചത്. മൂന്നാംഘട്ട തെരച്ചിലിലാണ് അര്‍ജുന്‍ സഞ്ചരിച്ച ലോറിയും മൃതദേഹവും കണ്ടെത്താനായത്. ഡി എന്‍ എ ടെസ്റ്റിന്
ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയത്. ജൂലൈ 16 ന് കര്‍ണാടകയിലെ പന്‍വേല്‍ കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചില്‍ അപകടത്തിലാണ് അര്‍ജുനെ കാണാതായത്. Arjun’s funeral.
കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയായിരുന്നു അര്‍ജുന്റേത്. കേരളാ അതിര്‍ത്തിയായ തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും കണ്ണൂരിലും തങ്ങളിതുവരെ കണ്ടിട്ടില്ലെങ്കില്‍ കൂടിയും തീരാ നൊമ്പരമായ പ്രിയപ്പെട്ട അര്‍ജുന് ജനം ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎല്‍എയും ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാറും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങിത്.
Content summary; Arjun’s funeral.