April 20, 2025 |

ഇന്ത്യക്ക് വേണം അരുന്ധതിയെ; മുഴങ്ങിക്കൊണ്ടിരിക്കണം ഈ ശബ്ദമെന്നും

അംഗീകാരത്തിനപ്പുറം, അരുന്ധതിയുടെ ഉറച്ച ശബ്ദത്തിനോടുള്ള ഐക്യദർഢ്യമാണ് ഹാരോൾഡ് പിന്ററിന്റെ പേരിലുള്ള അവാർഡ്

”ഗുജറാത്തിൽ സംഭവിക്കുന്നത് വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചനയാണെന്ന് മോദി പറയുന്നു. അദ്ദേഹത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോണുമായാണ് അദ്ദേഹത്തിൻ്റെ ജനങ്ങൾ തുലനം ചെയ്യുന്നത്. എന്നാൽ ഇത് എന്നാൽ ഇന്ത്യ ഇസ്രായേലല്ല, നരേന്ദ്ര മോദി ഏരിയൽ ഷാരോണല്ല. ഇനി ആകുകയുമില്ല. ”ഗുജറാത്ത് കലാപത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഒരു പെൺ ശബ്ദം ഉയർന്നു വന്നു. ഗുജറാത്തിലെ കലാപ ഭൂമിയിലുണ്ടായ ആഘാതം അന്വേഷിക്കുന്നതിനായി ഇറങ്ങി തിരിച്ച അരുന്ധതി തനിക്ക് മുമ്പിൽ വെളിപ്പെട്ട വസ്തുതകൾ അടുക്കി വച്ചുകൊണ്ട് ഷേപ്പ് ഓഫ് ദി ബീസ്റ് എന്ന പേരിൽ ലേഖനങ്ങളായി പ്രസിദ്ധീകരിച്ചു. കാലം തിരഞ്ഞു വന്നപ്പോൾ അന്നത്തെ ഗുജറത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രി ആയി മാറി. മോദി വിമർശകർ, വക്താക്കളായി മാറി. മീഡിയ ഗോദി മീഡിയയായി മാറി. പക്ഷെ ആ എഴുത്തുകാരി തന്റെ ശബ്ദത്തിൽ ഉറച്ചു നിന്നു. ”നമ്മുടെ സമൂഹത്തെ വിഭജിക്കാനുള്ള മറ്റൊരു മാർഗം. സിഎഎയും എൻആർസിയും വിഷകരമായ ഒരു സംയോജനമായിരുന്നു. മതത്തിന്റെ അതിർ വരമ്പുകളില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രമെന്ന ആശയത്തിനുമേലുള്ള കടന്നാക്രമണമാണിത്.” സി എ എ നടപ്പിലാക്കാൻ ഒരുങ്ങിയപ്പോഴും അവർ തന്റെ നിലപട് പിന്നെയും ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു.

അനീതിയുടെ അടിയന്തര കഥകളാണ് അരുന്ധതി പറയുന്നത്. നിലക്കാതെ മുഴങ്ങി കൊണ്ടിരിക്കേണ്ടതും അവരുടെ ശബ്ദമാണ്. ഈ വർഷത്തെ പെൻ പിൻറർ പുരസ്‌കാരം ബുക്കർ പ്രൈസ് ജേതാവും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ്ക്ക് പ്രഖ്യാപിച്ചു കൊണ്ട് പെൻ ജൂറി ചെയർ റൂത്ത് ബോർത്വിക് പ്രശംസിച്ചു. അവാർഡ് പ്രസക്തമാകുന്നത് ഏത് രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോഴാണ്. 14 വർഷം പഴക്കമുള്ള ഒരു പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ഈ മാസമാദ്യം അവരെ വിചാരണ ചെയ്യാനുള്ള നീക്കങ്ങൾ മറുവശത്ത് നടന്നു കൊണ്ടിരിക്കുമ്പോൾ കൂടിയാണ്. യുഎസ് വിദേശനയവും ബ്രിട്ടീഷ് സർക്കാർ നടപടികളും, തൂലിക കൊണ്ട് പ്രതിരോധിച്ച യുദ്ധത്തിനെതിരെ പോരാടാൻ ഒരു സമൂഹത്തെ മുഴുവൻ എഴുത്തിലൂടെ സജ്‌ജമാക്കിയ ഹാരോൾഡ് പിന്ററിന്റെ പേരിലുള്ള അവാർഡ് അരുന്ധതിയെ തേടിയെത്തുന്നത്; അംഗീകാരത്തിനപ്പുറം, അരുന്ധതിയുടെ ഉറച്ച ശബ്ദത്തിനോടുള്ള ഐക്യദർഢ്യമാണ്. സമരസ പെടലുകളില്ലാതെ ഇന്ത്യയിൽ നിന്ന് ഉയർന്നു കേട്ട ശബ്ദത്തിനോടുള്ള അംഗീകാരമാണ്.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഓക്‌സിമോറൺ, ആയി കാണാക്കപ്പെടുന്ന അവർ ഏകദേശം 14 വർഷങ്ങൾക്ക് മുമ്പ്, 2010 ൽ, ന്യൂഡല്‍ഹിയിലെ വേദിയില്‍ നടത്തിയ പ്രസംഗം ഹിന്ദുത്വതയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. . കാശ്മീരും വർധിച്ചു വരുന്ന സംഘർഷാവസ്ഥയും,നിയമവിരുദ്ധമായ വധശിക്ഷകൾ, ഇസ്ലാമോഫോബിയ, ലൈംഗികാതിക്രമങ്ങൾ, തടവ്, പൗരസ്വാതന്ത്ര്യം, തുടങ്ങി സമകാലിക പ്രസക്തമായ ഒട്ടനവധി വസ്തുതകൾ. അരുന്ധതിയെ പരിചയമുള്ളവർക്ക് അവരുടെ ധീരമായ ചിന്താഗതിയും അത്രകണ്ട് പരിചിതമാണ്. ആസാദിയിലും, ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സിലും അതിമനോഹരമായി തന്റെ രാഷ്ട്രീയം പറഞ്ഞു വച്ച അരുന്ധതി റോയ് എന്ന പേര് ഹിന്ദുത്വയുടെ കണ്ണിൽ കരടായിട്ട് കുറച്ചധികം കാലമായിരുന്നു. പരിപാടി കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം, ഒരു കാശ്മീരി ഹിന്ദു പ്രവർത്തകൻ അരുന്ധതിക്കും സമ്മേളനത്തിലെ മറ്റ് പ്രസംഗകർക്കും എതിരെ ഡൽഹി പോലീസിൽ പരാതി നൽകി. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരിക്കൽ കൂടി ആ പ്രസംഗത്തിന്റെ പേരിൽ അരുന്ധതി റോയിയെ ക്രൂശിക്കാനൊരുങ്ങുമ്പോൾ, രാഷ്ട്രീയ സാമൂഹിക ഉള്ളൊഴുക്കുകൾക്ക് പിടിച്ചു കുലുക്കാനാകതെ അവരിപ്പോഴും തന്റെ ഉറച്ച നിലപാടിൽ നിന്ന് ഒരടി പോലും പിന്മാറിയിട്ടില്ലെന്ന് തന്നെയാണ് തെളിയിക്കുന്നത്. ആ നിലപാടുകളിൽ വിട്ടു വീഴ്ചയില്ലാത്ത അത് കേവലം ഏതെങ്കിലും ഒരധികാരിക്ക് എതിരെയുള്ള ശബ്ദമായത് കൊണ്ടല്ല, ഫാസിസതിനെതിരെയുള്ള കലഹം കൂടിയായത് കൊണ്ട് കൂടിയാണ്.

”കശ്മീരിലെ ശ്രീനഗറിൽ നിന്നാണ് ഞാനിത് എഴുതുന്നത്. കശ്മീരിനെക്കുറിച്ചുള്ള സമീപകാല പൊതുയോഗങ്ങളിൽ ഞാൻ പ്രസംഗിച്ച വാക്കുകളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി എന്നെ അറസ്റ്റ് ചെയ്തേക്കും. പത്രങ്ങളിൽ നിന്നാണ് ഞാൻ ഈ വിവരം അറിയുന്നത്. ഇവിടെ ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും പറഞ്ഞു കൊണ്ടിരിക്കുന്നത് തന്നെയാണ് ഞാൻ അവർത്തിച്ചത്. എൻ്റെ പ്രസംഗങ്ങളുടെ പകർപ്പുകൾ വായിക്കാൻ താൽപ്പര്യമുള്ള ആർക്കും അവ അടിസ്ഥാനപരമായി നീതിക്കുവേണ്ടിയുള്ള ആഹ്വാനമായിരുന്നുവെന്ന് കാണാനാകും. ലോകത്തിലെ ഏറ്റവും ക്രൂരമായ സൈനിക അധിനിവേശത്തിന് കീഴിൽ ജീവിക്കുന്ന കശ്മീരിലെ ജനങ്ങൾക്കുള്ള നീതിയെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. സ്വന്തം നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടതിൻ്റെ ദുരന്തത്തിൽ ജീവിക്കുന്ന കശ്മീരി പണ്ഡിറ്റുകൾക്ക്; കാശ്മീരിൽ കൊല്ലപ്പെട്ട ദളിത് സൈനികർക്ക് വേണ്ടി. കടലൂരിലെ ഗ്രാമങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളും, ശവക്കുഴികളും ഞാൻ സന്ദർശിച്ചു. ഒരു പോലീസ് ഭരണകൂടമായി മാറിക്കൊണ്ടിരിക്കുന്നതിൻ്റെ ഭീകരതയിൽ ജീവിക്കാൻ പഠിക്കുകയും ചെയ്യുന്ന ഇന്ത്യൻ ദരിദ്രർക്ക് വേണ്ടി കൂടിയാണിത്.

പത്രങ്ങളിൽ ചിലർ ഞാൻ ‘വിദ്വേഷ പ്രസംഗങ്ങൾ’ നടത്തിയെന്നും ഇന്ത്യ പിളരാൻ ആഗ്രഹിക്കുന്നുവെന്നും ആരോപിച്ചു. നേരെമറിച്ച്, ഞാൻ പറയുന്നത് സ്നേഹത്തിൽ നിന്നും അഭിമാനത്തിൽ നിന്നുമാണ്. ആളുകൾ കൊല്ലപ്പെടാനോ ബലാത്സംഗം ചെയ്യപ്പെടാനോ തടവിലാക്കാനോ ആഗ്രഹിക്കാത്ത, അല്ലെങ്കിൽ തങ്ങൾ ഇന്ത്യക്കാരാണെന്ന് പറയാൻ മടിക്കുന്ന സാഹചര്യത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. നീതിനിഷ്‌ഠമായി ജീവിക്കാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് എന്റെ വാക്കുകൾ. അവരുടെ അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ എഴുത്തുകാരെ നിശബ്ദരാക്കേണ്ടി വരുന്ന ജനതയോട് സഹതാപം തോന്നുന്നു. വർഗീയ കൊലയാളികളും കൂട്ടക്കൊലയാളികളും കോർപ്പറേറ്റ് അഴിമതിക്കാരും കൊള്ളക്കാരും ബലാത്സംഗക്കാരും പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നവരും സ്വതന്ത്രരായി വിഹരിക്കുമ്പോൾ നീതി ചോദിക്കുന്നവരെ ജയിലിലടക്കേണ്ട രാജ്യത്തോട് സഹതാപം തോന്നുന്നു.” 2016 ൽ തനിക്കു നേരെയുള്ള മുറവിളകൾ ശക്തമായ മറ്റൊരു കാലത്ത് അരുന്ധതി കുറിച്ച വാക്കുകളാണിത്.

ഇത് കൊണ്ടുന്നും അവർ ശാന്തമായില്ല. സാമൂഹ്യ മാധ്യമങ്ങൾ വഴി നിരന്തരം അവർ രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെട്ടു. ബിജെപിയുടെയും വലതുപക്ഷ ദേശീയ ഗ്രൂപ്പുകളുടെയും അനുയായികൾ റോയിയെ അപലപിക്കാൻ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അവരെ ദേശവിരുദ്ധയായി മുദ്രകുത്തി. #ArundhatiAntiIndia, #SeditionRoy തുടങ്ങിയ ഹാഷ്‌ടാഗുകൾ ബുക്കർ പ്രൈസ് നേടിയ എഴുത്തുകാരിക്കെതിരേ നിയമനടപടിക്ക് വേണ്ടിയുള്ള ആഹ്വാനം ചെയ്തുകൊണ്ടിരുന്നു.

Content summary; Arundhati Roy Critique of Hindu Nationalism

Leave a Reply

Your email address will not be published. Required fields are marked *

×