കഴിഞ്ഞദിവസങ്ങളിലെ പോലെ ആശ പ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ വന്ന് തെറ്റിദ്ധാരണ പടര്‍ത്തി പാട്ടും പാടി പോകുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ഇനിയും വിശ്വസിക്കില്ലെന്ന നിലപാടിലാണ് ആശ പ്രവര്‍ത്തകര്‍. കേന്ദ്രത്തില്‍ നിന്ന് പ്രഖ്യാപനം മാത്രം പോരെന്നും, ഉത്തരവുമായി വന്നാല്‍ മതിയെന്നുമാണ് ആശ പ്രവര്‍ത്തകര്‍ പറയുന്നത്. അല്ലാതെ എംപി വെറും വാഗ്ദാനങ്ങളുമായി സമരപ്പന്തലില്‍ വരുന്നതുകൊണ്ട് കാര്യമില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഓരോ തവണയും സമരപ്പന്തലില്‍ വന്ന് വീമ്പ് പറയുന്ന സുരേഷ് ഗോപി എംപിയുടെ തനിനിറം മനസ്സിലാക്കിയതോടെ ആശമാര്‍ തന്നെ മന്ത്രിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. asha workers against suresh gopi
ഓണറേറിയം വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങി 20 ദിവസം പിന്നിട്ടപ്പോള്‍ മാത്രമായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരപ്പന്തല്‍ സന്ദര്‍ശിച്ചത്. അന്ന് പാട്ടുംപാടി കരഘോഷത്തോടെ വരവേറ്റ ആശ പ്രവര്‍ത്തകര്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തോട് ഉത്തരവുമായി വന്നാല്‍ മതിയെന്ന് ആവശ്യപ്പെടുന്നത്.
കേന്ദ്ര പദ്ധതിയായിരുന്നിട്ടും കേരള സര്‍ക്കാരാണ് ആശ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം ഉള്‍പ്പെടെ നല്‍കേണ്ടതെന്ന തെറ്റിദ്ധാരണ നീങ്ങിയതോടെയാണ് ആശ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിക്കെതിരെ രംഗത്ത് വരാന്‍ കാരണം. ഒരു ഘട്ടത്തില്‍ ആശ പ്രവര്‍ത്തകരെ തൊഴിലാളികളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന തെറ്റായ വാദങ്ങള്‍ പോലും കേന്ദ്ര സഹമന്ത്രി നടത്തിയിരുന്നു. കേന്ദ്രാവിഷ്‌ക്കാര പദ്ധതിക്ക് കീഴിലെ പ്രവര്‍ത്തകരെ സംസ്ഥാനം തൊഴിലാളികളാക്കണമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നതും തെളിയിക്കപ്പെട്ടതാണ്.
ഇത്തരത്തില്‍ പലതരത്തിലുള്ള തെറ്റിദ്ധാരണകളായിരുന്നു കേന്ദ്രസഹമന്ത്രി ആശ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുമ്പോള്‍ പറഞ്ഞിരുന്നത്. കൂടാതെ കഴിഞ്ഞ തവണ സമരപ്പന്തലില്‍ എത്തിയ മന്ത്രി, ആശ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തുവെന്ന് പറഞ്ഞ് കൈയ്യൊഴിയുകയും ഇതുവരെ കേരളം യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു ആരോപിച്ചത്. കേരളം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അടുത്ത ഗഡു നല്‍കില്ലെന്ന വെല്ലുവിളിയും സുരേഷ് ഗോപി നടത്തിയിരുന്നു. എന്നാല്‍ കേരളം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതുള്‍പ്പെടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടിയതോടെ വീണ്ടും മലക്കം മറിയുകയായിരുന്നു കേന്ദ്രമന്ത്രി. തുടര്‍ന്ന് ആശമാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയില്ലെന്നും ചോദിച്ച ഉടനെ കേരളത്തിന് പണം നല്‍കാന്‍ പണം കായ്ക്കുന്ന മരമൊന്നുമില്ല എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
ആശ പ്രവര്‍ത്തകരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചത് മുതല്‍ ആശമാരുടെ സമരത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു സുരേഷ് ഗോപി. എന്നാല്‍ പിന്നീട് ആശമാര്‍ക്ക് പണം നല്‍കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്ന് മനസ്സില്ലാ മനസ്സോടെ സമ്മതിക്കുന്ന കാഴ്ചയാണ് കണ്ടത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു വിഭാഗം ആശ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം 33 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രതിഷേധ പൊങ്കാല ഇട്ടായിരുന്നു ആശ പ്രവര്‍ത്തകര്‍ തങ്ങളുടെ സമരം ശക്തിപ്പെടുത്തിയത്. അപക്വമായ വാക്കും പെരുമാറ്റവും കൊണ്ട് ഇതിനോടകം ബിജെപിക്ക് തന്നെ അവമതിപ്പും അലോസരവും സുരേഷ് ഗോപി സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വില എന്താണെന്നതും പുനര്‍വിചിന്തനം നടത്തേണ്ടതാണ്.asha workers against suresh gopi
Content Summary: asha workers against suresh gopi