66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകളെ തുടച്ചുനീക്കി അവയുടെ വംശനാശത്തിന് കാരണമായ ഒരു ഛിന്നഗ്രഹമുണ്ടായിരുന്നു, ഇതുമായി ബന്ധപ്പെട്ട രണ്ടാമത്തെ വലിയൊരു ഛിന്നഗ്രഹ ആഘാതത്തിൻ്റെ തെളിവുകൾ കൂടി കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. വിശദമായ സ്കാനുകൾക്ക് ശേഷമാണ് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയ തീരത്ത് അഞ്ച് മൈൽ വീതിയുള്ള ഗർത്തം കണ്ടെത്തിയത്. കാൽ മൈൽ വീതിയുള്ള ഒരു ഛിന്നഗ്രഹമാണ് ഇത്രയും വീതിയുള്ള ഗർത്തമുണ്ടാക്കിയത്. ഇത് സൂചിപ്പിക്കുന്നത് ഏകദേശം 45,000 മൈൽ വേഗതയിലാണ് ഛിന്നഗ്രഹം ഭൂമിയിൽ വന്ന് പതിച്ചത് എന്നാണ്. ക്രിറ്റേഷ്യസ് കാലഘട്ടത്തിൻ്റെ അവസാനത്തിൽ, ദിനോസറുകളുടെ നാശത്തിന് ഉത്തരവാദിയായ ഒരു സംഭവമെ ഉണ്ടായിട്ടുള്ളു എന്നായിരുന്നു കരുതിയിരുന്നത് എന്നാൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭൂമി ഒന്നിലധികം വിനാശകരമായ ആഘാതങ്ങൾ അനുഭവിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കേണ്ടതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.. asteroid that eradicated dinosaurs not a one off say scientists
പശ്ചിമാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ ഛിന്നഗ്രഹ ഗർത്തം ഭൂമിയിൽ ശാശ്വതമായ പാടുകൾ അവശേഷിപ്പിച്ച ഒരു വലിയ ദുരന്തത്തെ ഓർമ്മപ്പെടുത്തുന്നതാണ്. 2022-ൽ നാദിർ ഗർത്തം കണ്ടെത്തിയ ഡോ. ഉയിസ്ഡീൻ നിക്കോൾസൺ പറയുന്നത്, പുതിയ ചിത്രങ്ങൾ ആഘാതത്തിൻ്റെ തീവ്രത വ്യക്തമാക്കുന്നു, ഇത് ദിനോസറിനെ കൊല്ലുന്ന ഛിന്നഗ്രഹത്തോളം വലിപ്പമില്ലെങ്കിലും ഇപ്പോഴും നാശം വിതക്കാൻ കഴിവുള്ളത് തന്നെയാണ്.
ഛിന്നഗ്രഹത്തിൻ്റെ ആഘാതത്തെക്കുറിച്ച് പഠിക്കാൻ, ശാസ്ത്രജ്ഞർ സമുദ്രത്തിൻ്റെ അടിത്തട്ടിൽ നിന്ന് 300 മീറ്റർ താഴെയുള്ള വെള്ളത്തിലെ ഗർത്തവും ചുറ്റുമുള്ള ഭൂമിശാസ്ത്രപരമായ പാടുകളും മാപ്പ് ചെയ്യാൻ 3D സീസ്മിക് ഇമേജിംഗ് ഉപയോഗിച്ചു. ലോകമെമ്പാടുമായി കടൽ ഗർത്തങ്ങളെന്ന് സ്ഥിരീകരിച്ച 20 എണ്ണം മാത്രമെയുള്ളു എന്ന് ഡോ. നിക്കോൾസൺ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ പലതും വിശദമായി മാപ്പ് ചെയ്തിട്ടില്ല.
ഛിന്നഗ്രഹത്തിൻ്റെ ആഘാതം തീവ്രമായ ഭൂചലനങ്ങൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്കും, വിനാശത്തിനും കാരണമാകുന്നു. ഇതിന് സമുദ്രത്തിൻ്റെ അടിത്തട്ടിലുള്ള അവശിഷ്ടങ്ങളെ ദ്രവീകരിപ്പിക്കാനും, കടലിനടിയിൽ തകരാറുകൾ രൂപപ്പെടുത്താനുമുള്ള കഴിവുണ്ട് എന്നത് മുൻപെ തെളിയിക്കപ്പെട്ട കാര്യമാണ്. ഛിന്നഗ്രഹത്തിന്റെ പതനം വൻതോതിലുള്ള മണ്ണിടിച്ചിലിന് കാരണമായി, ക്രാറ്റർ റിമ്മിനപ്പുറം ആയിരക്കണക്കിന് ചതുരശ്ര മൈലുകൾക്ക് അകലെ വരെ നാശനഷ്ടങ്ങൾ സംഭവിച്ചതായി കണ്ടെത്തി. അറ്റ്ലാൻ്റിക്കിന് കുറുകെ 800 മീറ്ററിലധികം ഉയരത്തിൽ ഒരു വലിയ സുനാമിയായി മാറിക്കൊണ്ട് അത് വളരെ വലിയ ദുരന്തമുണ്ടാക്കി. നേച്ചർ കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെൻ്റിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ, ഛിന്നഗ്രഹത്തിന് ദൂരവ്യാപകവും വിനാശകരവുമായ ആഘാതം ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു. asteroid that eradicated dinosaurs not a one off say scientists
ഛിന്നഗ്രഹം എപ്പോഴാണ് ഭൂമിയിൽ പതിച്ചതെന്ന് ശാസ്ത്രജ്ഞർക്ക് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, എന്നാൽ അതുമൂലം ഉണ്ടായ ഗർത്തത്തിൻ്റെ ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. ദിനോസറുകളുടെ വംശനാശത്തിൻ്റെ സമയത്ത് ഉണ്ടായ ഒരുപാട് ആഘാതങ്ങളിൽ ഒന്ന് മാത്രമായിരുന്നു ഛിന്നഗ്രഹത്തിന്റെത് എന്നാണ് പഠനങ്ങൾ പറയുന്നത്. മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയിൽ 100 മൈൽ വീതിയുള്ള ഒരു വലിയ ഗർത്തം സൃഷ്ടിച്ച ഛിന്നഗ്രഹ പതനം ഉണ്ടായിട്ടുണ്ട്.
“നദിർ ഗർത്തത്തിന്റെ കണ്ടെത്തൽ ഒരു ഛിന്നഗ്രഹത്തിൻ്റെ ആഘാതത്തെക്കുറിച്ച് വ്യക്തമായി പഠിക്കാനുള്ള അപൂർവ അവസരം സാധ്യമാക്കി തന്നു,” ഡോ. നിക്കോൾസൺ പറഞ്ഞു. “1908-ലെ സൈബീരിയയിലെ തുംഗസ്ക സ്ഫോടനം പോലെയുള്ള സമാന സംഭവങ്ങൾ ഉണ്ടെങ്കിലും ഇത് വളരെ വിരളമാണ്. ഛിന്നഗ്രഹ ആഘാതങ്ങൾ, വെള്ളത്തിനടിയിൽ ഗർത്തങ്ങൾ രൂപപ്പെടുന്നതെങ്ങനെ, അവയുടെ വിനാശകരമായ ഫലങ്ങൾ എന്തൊക്കെയാണ് എന്നിവ നന്നായി മനസ്സിലാക്കാൻ 3D സീസ്മിക് ഡാറ്റ സഹായിക്കും എന്നതും പ്രധാനപ്പെട്ട കാര്യമാണ്.” നിക്കോൾസൺ കൂട്ടിച്ചേർത്തു.
Content summary; asteroid that eradicated dinosaurs not a one off say scientists