February 13, 2025 |

സെയ്ഫിനെതിരായ ആക്രമണം; അക്രമിക്ക് സഹായം ലഭിച്ചത് വീടിനുള്ളില്‍ നിന്നെന്ന് പോലിസ്‌

അക്രമിക്ക് സെയ്ഫിന്റെ വീടിനകത്തുനിന്ന് തന്നെ സഹായം ലഭിച്ചിട്ടുണ്ട് എന്ന നിഗമനത്തിലാണ് പോലിസ്

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെ ഉണ്ടായ ആക്രമണം ജനങ്ങളെ ഒട്ടാകെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണം നടന്ന സമയത്ത് സെയ്ഫിനെ കൂടാതെ വീട്ടിലുണ്ടായിരുന്നത് ജോലിക്കാർ മാത്രമാണ്. ജോലിക്കാരിൽ ഒരാൾക്കും പരിക്കേറ്റിരുന്നു. അതേസമയം അക്രമിക്ക് സെയ്ഫിന്റെ വീടിനകത്തുനിന്ന് തന്നെ സഹായം ലഭിച്ചിട്ടുണ്ട് എന്ന നിഗമനത്തിലാണ് പോലിസ്. ആക്രമണം നടക്കുന്ന സമയത്ത് പുറത്ത് നിന്ന് ഒരാൾ പോലും വീടിനകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അക്രമിക്ക് വീടിനുള്ളിൽ മണിക്കൂറുകളോളം ഒളിച്ചുനിൽക്കാൻ കഴിഞ്ഞുവെന്നാണ് ഇതിൽ നിന്നും മനസിലാകുന്നതെന്ന് പോലിസ് വ്യക്തമാക്കി. സംശയിക്കുന്ന മൂന്നുപേരെ ഇതിനോടകം തന്നെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നടിയും സെയ്ഫിന്റെ ഭാര്യയുമായ കരീന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് ഗേൾസ് പാർട്ടിയിൽ പങ്കെടുക്കാൻ പോയതിനാലാണ്. കവർച്ചാശ്രമത്തിന് മണിക്കൂറുകൾ മുൻപ് കരിഷ്മ കപൂറിനും സുഹൃത്തുക്കൾക്കുമൊപ്പം ഗേൾസ് പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു കരീന.

അതേസമയം , കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആഴമേറിയ ഒരു മുറിവിന് 10 തുന്നലുകൾ വേണ്ടി വന്നെന്നും, എന്നാൽ പരിക്ക് നട്ടെല്ലിനെ ബാധിച്ചിട്ടില്ലെന്നുമാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ. കുത്തിയ കത്തിയുടെ ഒരു ഭാഗം താരത്തിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയിരുന്നു, തുടർ സർജറികൾ ആവശ്യമാണെന്നാണ് ഡോക്ടർ സംഘം വ്യക്തമാക്കുന്നത്.

സെയ്ഫ് അലി ഖാന്റെ വീട്ടിൽ ഒരു മോഷണ ശ്രമം നടന്നു. അദ്ദേഹം ഇപ്പോൾ ആശുപത്രിയിലാണ്, ചികിത്സ പുരോഗമിക്കുന്നു. മാധ്യമങ്ങളും ആരാധകരും ക്ഷമയോടെ കാത്തിരിക്കണമെന്നും ഞങ്ങൾ അഭ്യർഥിക്കുകയാണ്. ഇത് പോലിസ് പരിധിയിൽ വരുന്ന കാര്യങ്ങളാണ്, ബാക്കി വിവരങ്ങൾ വഴിയെ നിഒരു സംഘം അറിയിച്ചത്.

content suummary; Attack on Saif Ali Khan an inside job? Cops say no one seen on CCTV

×