ഏതാനും അഴ്ച്ചകള്‍ക്കു മുമ്പ് വരെ ക്രിക്കറ്റില്‍ തങ്ങളുടെ പാരമ്പര്യം ഉറപ്പിക്കുന്നതിലായിരുന്നു ഓസ്‌ട്രേലയിന്‍ ടീമിന്റെ ശ്രദ്ധ. ആ ലക്ഷ്യം അവരെ സംബന്ധിച്ച് അസാധ്യമയതുമല്ലായിരുന്നു. പക്ഷേ പെര്‍ത്തില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അതോടെ ഓസ്‌ട്രേലിയന്‍ അപ്രമാദിത്വം ഇളകിയാടി. ഇനി വരുന്ന ദിവസങ്ങള്‍ അവരുടെ നിലനില്‍പ്പിനെ സംസംബന്ധിച്ച് നിര്‍ണായകമാണ്. അഡ്‌ലെയ്ഡ് ടെസ്റ്റ് ഡിസംബര്‍ അഞ്ചിനു തുടങ്ങും.
2018-19 ലെ സീരിസിലെ ആദ്യ മത്സരത്തില്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്കെതിരെ വെറും 31 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ട് ഓസ്‌ട്രേലിയ. ഡേവിഡ് വാര്‍ണറുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും അഭാവമാണ് ആ പരാജയത്തിന് കാരണമായി കരുതിയത്. പെര്‍ത്തില്‍ വിജയിച്ച് അവര്‍ പരമ്പര സമനിലയിലാക്കി. എന്നാല്‍ മെല്‍ബണില്‍ ഇന്ത്യ വീണ്ടും തിരിച്ചടിച്ചു. ജസ്പ്രീത് ബുംറയുടെ 6 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സിഡ്നിയിലെ നാലാം ടെസ്റ്റ് സമനിലയിലുമായി. 2020-21-ല്‍ ആദ്യ മത്സരത്തില്‍ തോറ്റ്, പരമ്പരയില്‍ ഇന്ത്യ 1-0 ന് പിന്നില്‍ നിന്നശേഷമാണ് രണ്ട് വിജയങ്ങള്‍ സ്വന്തമാക്കി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ കൈവശക്കാരായത്. ഈ വര്‍ഷമാദ്യം നടന്ന പരമ്പരകളില്‍ ഇന്ത്യയും പാകിസ്ഥാനും 1-0 പിറകില്‍ നിന്നശേഷം വിജയകരമായി തിരിച്ചെത്തിയതിന്റെ കഥകള്‍ മുന്നില്‍ കിടക്കുന്നതുകൊണ്ട് തന്നെ, പെര്‍ത്തിലെ തോല്‍വി മറി കടന്ന് ഓസ്ട്രേലിയ പരമ്പരയില്‍ തിരിച്ചുവരില്ലെന്ന് കരുതേണ്ടതില്ല. എന്നിരുന്നാലും, ഓസ്‌ട്രേലിയന്‍ ടീമിനെ സംബന്ധിച്ച് ആശങ്കകളുണ്ട്. 2016-17 ല്‍ നാട്ടില്‍ നേരിടേണ്ടി വന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വി, 2010-11 ലെ ആഷസ് ദുരന്തം തുടങ്ങി ഹോം പരമ്പരകളിലെ ചരിത്രപരമായ തോല്‍വികള്‍ ഓസീസിന് മുന്നിലുണ്ട്. 1988 ലാണ് അവസാനമായി ഓസ്ട്രേലിയ തുടര്‍ച്ചയായി മൂന്ന് ഹോം ടെസ്റ്റുകള്‍ തോല്‍ക്കുന്നത്. India vs Australia Test match Adelaide Oval
ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഹോം സീരീസാണ് ഇപ്പോള്‍ നടക്കുന്നത്. അഡ്ലെയ്ഡില്‍ ജയിച്ചാല്‍ പെര്‍ത്തിലെ തോല്‍വി മറക്കുകയും പരമ്പര കൂടുതല്‍ ആവേശമാക്കുകയും ചെയ്യാം. എന്നാല്‍ ഈ മത്സരം കൂടി തോറ്റ് 2-0 ന് പിറകിലായാല്‍ അത് ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം പരമ്പര ജയമാകും. മൂന്നു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും അഡ്‌ലെയ്ഡ് ടെസ്റ്റ് പരമ്പരയുടെ വിധിയെഴുതും. അതുകൊണ്ട് ഇനിയൊരു തോല്‍വി ഓസീസിനെ സംബന്ധിച്ച് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമായിരിക്കും.
രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീം കൂടുതല്‍ ശക്തമായി.
പെര്‍ത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആര്‍ അശ്വിന്‍ അല്ലെങ്കില്‍ രവീന്ദ്ര ജഡേജ ഇവരില്‍ ആരെങ്കിലും അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ ബോളിംഗ് ആക്രമണം ശക്തിപ്പെടുത്താന്‍ ഇറങ്ങിയേക്കാം. അഡ്ലെയ്ഡില്‍ ഇതുവരെ ഒരു പിങ്ക് ബോള്‍ ടെസ്റ്റ് പോലും ഓസ്ട്രേലിയ തോറ്റിട്ടില്ല. പക്ഷേ അതില്‍ കാര്യമില്ല. ഈ പരമ്പര തുടങ്ങും വരെ ഓപ്റ്റസ് സ്റ്റേഡിയത്തിലും(പെര്‍ത്ത്) അവര്‍ തോല്‍വി അറിഞ്ഞിട്ടില്ലായിരുന്നു. അഡ്‌ലെയ്ഡില്‍ ഒരിക്കല്‍ നേരിടേണ്ടി വന്ന 36 റണ്‍സിന്റെ നാണക്കേടിനെ കുറിച്ച് പറഞ്ഞ് ഇന്ത്യയെ ഭയപ്പെടുത്താനും ഓസ്‌ട്രേലിയയ്ക്ക് സാധിക്കില്ല. അത് ഇന്ത്യയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ ഒട്ടും സാധ്യതയില്ല. പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് തിരിച്ചുവരാനും വിജയിക്കാനും കഴിയുമെന്ന് ഇന്ത്യ ഇതിനകം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് കുറഞ്ഞ സ്‌കോറിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഇന്ത്യയെ ബാധിക്കില്ല. മാത്രമല്ല, അഡ്ലെയ്ഡില്‍ ജോഷ് ഹേസില്‍വുഡ് കളിക്കില്ല. മിച്ചല്‍ മാര്‍ഷിന്റെ കാര്യവും സംശയത്തിലാണ്. ആദ്യ ടെസ്റ്റിന് മുമ്പായി മാര്‍ഷ് ഫിറ്റ്‌നസ് വീണ്ടെടുത്തുന്നുവെന്നാണ് കരുതിയതെങ്കിലും ഒന്നാം ടെസ്റ്റ് കഴിഞ്ഞതോടെ കാര്യങ്ങള്‍ വഷളായിട്ടുണ്ട്. ഓസ്ട്രേലിയയുടെ ചങ്കിടിപ്പിക്കുന്ന കാര്യങ്ങളാണ്. രണ്ടാം ടെസ്റ്റിന് ഇനി രണ്ടു ദിവസങ്ങള്‍ മാത്രമാണ് ബാക്കി, ഇരു ടീമുകള്‍ക്കും അവരുടെ സ്‌ക്വാഡിനെ ഒരുക്കി നിര്‍ത്താന്‍ ഒട്ടും സമയമില്ലെന്ന് അര്‍ത്ഥം.
പള്ളികള്‍ക്ക് പേരുകേട്ട നഗരമായ അഡ്ലെയ്ഡില്‍, സൂര്യന്‍ അസ്തമിക്കുമ്പോള്‍(അഡ്‌ലെയ്ഡ് ടെസ്റ്റ് ഡേ-നൈറ്റ് ആണ്) പന്ത് എടുക്കുന്നത് ബുംറയാകരുതേ എന്നായിരിക്കും ഓസ്‌ട്രേലിയന്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുക. ഓസ്‌ട്രേലിയന്‍ ടീം ഏറെ പരിചയസമ്പന്നര്‍ നിറഞ്ഞതാണ്. കാമറൂണ്‍ ഗ്രീനിന് പകരമായെത്തിയ നഥാന്‍ മക്സ്വീനി മാത്രമാണ് 30 വയസ്സിന് താഴെയുള്ള ഏക കളിക്കാരന്‍. 31 വയസ്സുള്ള ബ്യൂ വെബ്സ്റ്റര്‍ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. ഹേസില്‍വുഡിന് പകരക്കാരനാകാന്‍ സാധ്യതയുള്ള സ്‌കോട്ട് ബൊലാന്റിന് 35 വയസ്സുണ്ട്. കാര്യങ്ങള്‍ നന്നായി നടക്കുമ്പോള്‍ പ്രായം ഒരു പ്രശ്നമല്ലെങ്കിലും, പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ആശങ്കയുണ്ടാക്കും. കരിയറിന്റെ അവസാനത്തോട് അടുക്കുന്നവരെ സംബന്ധിച്ച് ഇനിയൊരു അവസരം ഉണ്ടാകണമെന്നില്ല.
പെര്‍ത്തിന്റെ പോലെ മറ്റൊരു മോശം പ്രകടനം കളിക്കാരുടെ വിധി നിര്‍ണയിക്കും. കഴിഞ്ഞ 23 ഇന്നിംഗ്‌സുകളില്‍ സ്റ്റീവ് സ്മിത്തിന് ഒരു ടെസ്റ്റ് സെഞ്ച്വറിപോലുമില്ല. കരിയറില്‍ ആദ്യമായാണ് സ്മിത്ത് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. പെര്‍ത്തിലെ രണ്ടാം ഇന്നിംഗ്സില്‍ പ്രതീക്ഷ നല്‍കിയെങ്കിലും, 17 റണ്‍സിന് പുറത്തായതോടെ സ്മിത്തിനു മേല്‍ സമ്മര്‍ദ്ദം ഇരട്ടിയായി. മാര്‍നസ് ലാബുഷാഗ്‌നെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. ഈ വര്‍ഷം ടെസ്റ്റില്‍ 30 ന് മുകളില്‍ ശരാശരിയുള്ള ഒരേയൊരു ഓസ്‌ട്രേലിയന്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ അലക്‌സ് കാരിയാണ്. India vs Australia Test match Adelaide Oval
ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയില്‍ ഇയാന്‍ ചാപ്പല്‍ സൂചിപ്പിച്ചതുപോലെ, രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ തോറ്റാല്‍, അവരുടെ ബാറ്റര്‍മാര്‍ കടുത്ത വിചാരണയ്ക്ക് വിധേയരാകും. കൂടാതെ പുതിയ പ്രതിഭകളുടെ അഭാവം സെലക്ഷന്‍ തീരുമാനങ്ങളില്‍ മാറ്റങ്ങളും കൊണ്ടുവരാം. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഹൈ പെര്‍ഫോമന്‍സ് വിഭാഗത്തിന്റെ തലവനായ ബെന്‍ ഒലിവര്‍ ആഭ്യന്തര ക്രിക്കറ്റിലെ മിടുക്കന്മാരില്‍ കണ്ണുവച്ച് നില്‍ക്കുകയാണ്. കാന്‍ബറയില്‍ നേടിയ സെഞ്ച്വറിയും, എംസിജിയില്‍ ഇന്ത്യ എയ്ക്കെതിരായ പ്രകടനവും സാം കോണ്‍സ്റ്റാസ് എന്ന കളിക്കാരനെ ടീമിലേക്ക് വിളിക്കാനുള്ള ശക്തമായ കാരണങ്ങളാണ്.
പെര്‍ത്തിലെ തോല്‍വി ടീമിനുള്ളിലെ വിള്ളലുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മത്സരത്തിനുശേഷമുള്ള ഹേസില്‍വുഡിന്റെ പത്രസമ്മേളനമാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയത്. സത്യമായാലും ഇല്ലെങ്കിലും, ഇത്തരം കഥകള്‍ പെട്ടെന്ന് പ്രചാരണം നേടും.
ഡേ-നൈറ്റ് ടെസ്റ്റ് ടീമുകള്‍ക്ക് സമ്മര്‍ദ്ദം കൂട്ടും. ഇവിടെ സമയം നിര്‍ണായകമാണ്, പ്രത്യേകിച്ച് ലൈറ്റുകള്‍ക്ക് കീഴില്‍ കളിക്കുമ്പോള്‍. പന്തിന് വേഗം കൂടും. മോശം നീക്കങ്ങള്‍ അവസാന വിധിയെ തീരുമാനിക്കും. ഓസ്ട്രേലിയയെ സംബന്ധിച്ച് പിഴവകള്‍ തീര്‍ക്കാന്‍ സമയമൊട്ടുമില്ല. അഡ്‌ലെയ്ഡിലെ രാത്രിയിലെ ആകാശത്തിന് കീഴില്‍ പന്ത് എടുക്കുന്നത് ബുംറ ആകരുതെന്നതായിരിക്കും ഓസ്‌ട്രേലിയക്കാര്‍ സ്വപ്‌നം കാണുന്ന ഏറ്റവും നല്ല കാര്യം. India vs Australia Test match Adelaide Oval
Content Summary; India vs Australia Test match Adelaide Oval
Adelaide Oval, India vs Australia, Test match,Cricket, Border-Gavaskar Trophy,Virat Kohli,Rohit Sharma, Steve Smith, David Warner
Pat Cummins, Josh Hazlewood