June 26, 2026 |
Share on

ജിഎസ്ടി: ഹീറോ ബൈക്കുകളുടെ വില കുറഞ്ഞു

ബൈക്കുകളുടെ വിലയില്‍ 1,800 രൂപയുടെ വരെ കുറവാണ് ഹീറോ വരുത്തിയിരിക്കുന്നത്

രാജ്യം ഒറ്റ ചരക്കു സേവന നികുതി (ജിഎസ്ടി) സംവിധാനത്തിലേക്ക് മാറിയതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ അതിന്റെ ഫലം കണ്ടു തുടങ്ങി. പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ബൈക്കുകളുടെ വില കുറഞ്ഞിട്ടുണ്ട്. ബൈക്കുകളുടെ വിലയില്‍ 1,800 രൂപയുടെ വരെ കുറവാണ് ഹീറോ വരുത്തിയിരിക്കുന്നത്.

ഹീറോയുടെ വിവിധ മോഡലുകള്‍ക്ക് 400 രൂപ മുതല്‍ 1,800 രൂപ വരെയുടെ കുറഞ്ഞിരിക്കുന്നത്. ഇത് ഒരു ശരാശരി കണക്കാണ്. ബൈക്കുകളുടെ വിലയില്‍ സംസ്ഥാനങ്ങള്‍ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ചില സംസ്ഥാനങ്ങളിലിലെ ബൈക്കുകള്‍ക്ക് 4,000 രൂപയുടെ വരെ കുറഞ്ഞിട്ടുണെന്ന് ഹീറോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റ് ഇരുചക്ര വാഹന നിര്‍മാതക്കളും തങ്ങളുടെ വാഹനങ്ങളുടെ വിലയില്‍ കുറവുവരുത്താനാണ് നീക്കം. ഇരുചക്ര വാഹനങ്ങളേ കൂടാതെ കാര്‍ നിര്‍മാതാക്കളായ മാരുതി, ടോയോട്ട, ടാറ്റ, ബിഎംഡബ്ല്യുയുവും വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×