June 05, 2026 |
Share on

കരുത്ത് കാണിക്കാന്‍ മഞ്ഞിലൂടെ ഹസ്‌കി നായ്കളെ ഓടി തോല്‍പിച്ച് ലാന്‍ഡ് റോവര്‍/ വീഡിയോ

സൈബീരിയന്‍ കാലാവസ്ഥയില്‍ ജീവിക്കുന്ന ആറ് ഹസ്‌കി നായ്ക്കളുമായിട്ടാണ് 2018 ഡിസ്‌കവറി സ്പോര്‍ട് മത്സരിച്ചത്

ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ തങ്ങളുടെ കരുത്ത് അറിയിക്കാന്‍ ഇത്തവണ കാണിച്ചിരിക്കുന്നത് മഞ്ഞിലൂടെ ഹസ്‌കി നായ്കളെ ഓടി തോല്‍പിച്ചാണ്. മുമ്പ് ട്രെയിന്‍ കെട്ടിവലിച്ചും മറ്റും വിത്യസ്തമായി ലാന്‍ഡ് റോവര്‍ തങ്ങളുടെ വാഹനത്തിന്റെ കരുത്ത് കാണിച്ചിട്ടുണ്ട്. 2018 ഡിസ്‌കവറി സ്പോര്‍ട്ടിന്റെ പ്രകടനമാണ് വീഡിയോയായിട്ട് എത്തിയിരിക്കുന്നത്.

സൈബീരിയന്‍ കാലാവസ്ഥയില്‍ ജീവിക്കുന്ന ആറ് ഹസ്‌കി നായ്ക്കളുമായിട്ടാണ് 2018 ഡിസ്‌കവറി സ്പോര്‍ട് മത്സരിച്ചത്. ഫിന്നിഷ് മിഡില്‍ ഡിസ്റ്റന്‍സ് ചാമ്പ്യന്‍ ലൊറ കാരിയാനിയന്‍ നേതൃത്വം നല്‍കിയ ഹസ്‌കി നായ്ക്കളുടെ കൂട്ടത്തെയായിരുന്നു തോല്‍പിച്ചത്. ഫിന്‍ലാന്‍ഡിലെ വെസ്ലപിസ് സ്‌കൈ ടണലില്‍ വെച്ചായിരുന്നു മത്സരം.

വാഹനത്തിന്റെ ഓഫ്റോഡിംഗ് മികവ് കാണിക്കുന്നതിനായി മത്സര ട്രാക്കില്‍ കുറച്ച് ഓഫ് റോഡ് പ്രതിബന്ധങ്ങളും സൃഷ്ടിച്ചായിരുന്നു മത്സരം. 286 ബിഎച്ച്പി കരുത്തുള്ള 2.0 ലീറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മോഡലാണ് മത്സരത്തിനായി ഉപയോഗിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

×