ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍ വാങ്ങാന്‍ സന്നദ്ധതയറിയിച്ച് ടെസ്‌ലയുടെ മേധാവി. ജനറല്‍ മോട്ടോഴ്‌സ് പ്രവര്‍ത്തനം അസാനിപ്പിച്ച സാഹചര്യത്തില്‍ കമ്പനിയുടെ പ്ലാന്റുക വില്‍ക്കുകയാണെങ്കില്‍ വാങ്ങാന്‍ തയ്യാറാണെന്നാണ് ആഗോള ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയുടെ സ്ഥാപകന്‍ എലോണ്‍ മസ്‌ക് അറിയിച്ചത്.
ടെസ്‌ല, വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ വടക്കേ അമേരിക്കയിലെ ജനറല്‍ മോട്ടോഴ്‌സിന്റെ ഫാക്ടറി വാങ്ങുകയെന്നത് കമ്പനിക്ക് നേട്ടമാണെന്ന് എലോണ്‍ മസ്‌ക് വ്യക്തമാക്കി. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വടക്കേ അമേരിക്കയില്‍ മൂന്ന് നിര്‍മാണ പ്ലാന്റുകളാണ് ജനറല്‍ മോട്ടോഴ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ജനറല്‍ മോട്ടോഴ്;സിന്റെയും ടൊയോട്ടയുടെയും കാലിഫോര്‍ണിയയിലുണ്ടായിരുന്ന പ്ലാന്റ് 2010-ല്‍ ടെസ്‌ല ഏറ്റെടുത്തിരുന്നു.