June 04, 2026 |
Share on

2018 ഹോണ്ട ആക്ടീവ-ഐ വിപണിയിൽ

സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യം വെച്ചുള്ള ഡിസൈനാണ് ആക്ടിവ-ഐ മോഡലിന് നൽകിയിരിക്കുന്നത്.

ഹോണ്ട ആക്ടിവ-ഐ മോഡലിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തി. ദില്ലി ഷോറൂം നിരക്ക് പ്രകാരം 50,010 രൂപയാണ് വില. ചില ചെറിയ സൗന്ദര്യപരമായ മാറ്റങ്ങളാണ് വാഹനത്തിൽ വരുത്തിയിട്ടുള്ളത്. ഇതോടൊപ്പം ചില അധിക ഫീച്ചറുകളും ചേർത്തിട്ടുണ്ട്.

മുൻപതിപ്പിനെ അപേക്ഷിച്ച് കാഴ്ചയിൽ ഏറെ സ്മൂത്താണ് പുതിയ ആക്ടിവ. ആക്ടിവ സ്റ്റാൻഡേഡ് പതിപ്പിനെ അപേക്ഷിച്ച് ഭാരക്കുറവും വരുത്തിയിട്ടുണ്ട്.

സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യം വെച്ചുള്ള ഡിസൈനാണ് ആക്ടിവ-ഐ മോഡലിന് നൽകിയിരിക്കുന്നത്.

ഡ്യുവൽ ടോൺ വർണപദ്ധതിയിൽ ആക്ടിവ-ഐ മോഡൽ വാങ്ങാൻ കിട്ടും. ബോഡി ഗ്രാഫിക്സ്, മെറ്റാലിക് മഫ്ലർ പ്രൊട്ടക്ടർ തുടങ്ങിയ സവിശേഷതകൾ ശ്രദ്ധേയമാണ്. മുൻവശത്തെ ഡിസൈൻ കുറെക്കൂടി ആകർഷകമാക്കിയിട്ടുണ്ട്.

ബോഡി നിറത്തിലുള്ള മിററുകൾ, പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 18 ലിറ്റർ സ്റ്റോറേജ് സ്പേസ്, മൊബൈൽ ചാർജിങ് യൂണിറ്റ് തുടങ്ങിയ സന്നാഹങ്ങളുമുണ്ട്.

എൻജിന്റെ കാര്യത്തിൽ മാറ്റമൊന്നുമില്ല. 109.19സിസി എൻജിൻ തുടരും. ഈ ഫോർ സ്ട്രോക്ക്, എയർ കൂൾഡ് എൻജിൻ 8 കുതിരശക്തി ഉൽപാദിപ്പിക്കും. 8.94 എൻഎം ആണ് ടോർക്ക്.

Leave a Reply

Your email address will not be published. Required fields are marked *

×