July 24, 2026 |
Share on

ബംഗളൂരുവില്‍ ഇനി പെട്രോളും ഡീസലും വീട്ടുപടിക്കലെത്തും!

എ.എന്‍.ബി ഫ്യുവല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത്

വണ്ടിക്ക് പെട്രോളും ഡീസലും അടിയ്ക്കാന്‍ ബംഗളൂരുകാര്‍ക്ക് ഇനി പമ്പില്‍ പോകേണ്ട ഇന്ധനം സൗകര്യം വീട്ടുപടിക്കലെത്തും. ബംഗളൂരുവില്‍ ‘മൈ പെട്രോള്‍ പമ്പ്’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ പദ്ധതി വഴിയാണ് ആവശ്യകാര്‍ക്ക് ഇന്ധനം വീട്ടിലെത്തിക്കുന്നത്. എ.എന്‍.ബി ഫ്യുവല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

ആദ്യഘട്ടത്തില്‍ ബംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. എസ്എച്ച്ആര്‍ ലേഔട്ട്, കോരമംഗള, ബെല്ലന്തൂര്‍, ബിടിഎം, ബൊമനഹള്ളി എന്നിവടങ്ങിലും 560102, 560103, 560034, 560095, 560076, 560068 എന്നീ പിന്‍കോഡിന്റെ പരിധിയിലുള്ള സ്ഥലങ്ങളിലുമാണ് ഇന്ധനം ഹോം ഡെലിവറി സര്‍വ്വീസായി ലഭിക്കുക.

ഇപ്പോള്‍ ഡീസല്‍ മാത്രമാണ് ഈ പുതിയ സൗകര്യത്തിലൂടെ ലഭ്യമാകുക. അടുത്ത ഘട്ടത്തിലാണ് പെട്രോള്‍ ഉല്‍പ്പെടുത്തുക. 100 ലിറ്റര്‍ വരെയുള്ള സര്‍വ്വീസിന് 99 രൂപയാണ് ഡെലിവറി ചാര്‍ജ്. പിന്നീടുള്ള ഓരോ ലിറ്ററിനും ഒരു രൂപ അധികം നല്‍കണം. www.mypetrolpump.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഇന്ധനം ബുക്ക് ചെയ്യാം. കൂടാതെ 7880504050 എന്ന നമ്പര്‍ വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

ഉപഭോക്താക്കളുടെ ചുറ്റുവട്ടത്തുള്ള അംഗീകൃത ഓയില്‍ കമ്പനി ഡീലര്‍മാരില്‍ നിന്ന് ഇന്ധനം ശേഖരിച്ച് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് വീട്ടില്‍ എത്തിക്കുക. പണമായും പിഒഎസ് മെഷീന്‍ വഴിയും ബില്‍ തുക അടയ്ക്കാം. ഓരോ ദിവസവും ആവശ്യക്കാരുടെ പ്രീ-ബുക്കിങ്ങിന് അനുസൃതമായ അളവില്‍ മാത്രമേ ഇന്ധനം ശേഖരിക്കുകയുള്ളൂ.

ഇന്ധനങ്ങളുടെ ഹോം സര്‍വ്വീസ് സുഗമമാക്കുവാന്‍ പുതിയ മൊബൈല്‍ ആപ്പ്, കമ്പനി പുറത്തിറക്കുന്നുണ്ട്. കൂടാതെ ഭാവിയില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. നേരത്തെ കേന്ദ്ര സര്‍ക്കാറും ഇതേ പദ്ധതി പ്രാവര്‍ത്തികമാക്കി നടപ്പിലാക്കുന്നതനായി നടപടികള്‍ നടത്തിയിരുന്നു. എന്നാല്‍ ആ പദ്ധതി മരവിച്ചുകിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×