UPDATES

ഓട്ടോമൊബൈല്‍

ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന അഗ്രസീവ് ഡിസൈനുമായി ഹോണ്ടയുടെ X-ADV 150 അവതരിച്ചു

ഹോണ്ട നിരയിലെ 745 സിസി ടി്വന്‍ സിലണ്ടര്‍ X-ADV മോഡലിന്റെ അടിസ്ഥാനച്ചിലാണ് ചെറു X-ADV 150യുടെ നിര്‍മ്മാണം.

                       

ഹോണ്ട അഡ്വഞ്ചര്‍ സ്‌കൂട്ടര്‍ ശ്രേണിയില്‍ പുതിയ X-ADV 150 അവതരിപ്പിച്ചു. ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന അഗ്രസീവ് ഡിസൈനാണ് ഈ ഇരുചക്ര വാഹനത്തിന്റെ പ്രധാന സവിശേഷത. ഹോണ്ട നിരയിലെ 745 സിസി ടി്വന്‍ സിലണ്ടര്‍ X-ADV മോഡലിന്റെ അടിസ്ഥാനച്ചിലാണ് ചെറു X-ADV 150യുടെ നിര്‍മ്മാണം.

ബൈക്കുകള്‍ക്ക് സമാനമായ മാസീവ് രൂപത്തിലാണ് ഇതിന്റെ മുന്‍ഭാഗം.അഡ്ജസ്റ്റ് ചെയ്യാവുന്ന വലിയ വിന്‍ഡ്സ്‌ക്രീന്‍, വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, ഡ്യുവല്‍ എല്‍ഇഡി ഹെഡ് ലാമ്പ്, വലിയ ഫ്രണ്ട് ആപ്രോണ്‍, സ്പ്ലിറ്റഡ് ഫ്ളോര്‍ബോര്‍ഡ്, ഒഴുകിയിറങ്ങുന്ന വലിയ സീറ്റ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് എന്നിവ അഡ്വഞ്ചര്‍ ഭാവത്തിന് നന്നായി ഇണങ്ങും. വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.

മറ്റു വാഹനങ്ങളില്‍ നിന്നും ഇതിനെ വേറിട്ടുനിര്‍ത്തുന്ന ഒന്നാണ് ഇതിന്റെ സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന്‍. സുഖകരമായ യാത്രയ്ക്കായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ഫില്‍ഡ് ഷോക്ക് അബ്‌സോര്‍ബറുമാണ് ഇതിന്റെ സസ്‌പെന്‍ഷന്‍.

മുന്നില്‍ 14 ഇഞ്ചും പിന്നില്‍ 13 ഇഞ്ചുമാണ് അലോയി വീല്‍.സുരക്ഷയ്ക്കായി മുന്നിലും പിന്നിലും സിംഗിള്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസുമുണ്ട്. 14.7 ബിഎച്ച്പി പവറും 13.8 എന്‍എം ടോര്‍ക്കുമേകുന്ന 149.3 സിസി ഫോര്‍ സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക.

Share on

മറ്റുവാര്‍ത്തകള്‍