June 06, 2026 |
Share on

ദക്ഷിണേന്ത്യയില്‍ 1.30 കോടി ഉപഭോക്താക്കളെ സ്വന്തമാക്കി ഹോണ്ട റെക്കോഡ് കുറിച്ചു

ആറു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശിങ്ങളിലെയും 1.30 കോടി ഉപഭോക്താക്കളുടെ വിശ്വാസം നേടികൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ നാഴികക്കല്ലു പിന്നിട്ടു.

ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശിങ്ങളിലെയും 1.30 കോടി ഉപഭോക്താക്കളുടെ വിശ്വാസം നേടികൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ നാഴികക്കല്ലു പിന്നിട്ടു. അരദശകത്തിലധികമായി ദക്ഷിണ മേഖലയില്‍ ടൂ-വീലര്‍ രംഗത്ത് ഹോണ്ട മേധാവിത്വം തുടരുന്നു.

ഉപഭോക്തൃ വിശ്വാസം നേടുന്നതില്‍ ബ്രാന്‍ഡ് കഴിഞ്ഞ 19 വര്‍ഷത്തിനിടെ മൂന്നു മടങ്ങ് വേഗം കൈവരിച്ചു. 65 ലക്ഷം ഉപഭോക്താക്കളെ നേടാന്‍ 14 വര്‍ഷം എടുത്തെങ്കില്‍ വെറും നാലുവര്‍ഷം കൊണ്ടാണ് ബാക്കിയുള്ള 65 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കിയത്.

മേഖലയില്‍ ഹോണ്ടയെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാക്കി നിലനിര്‍ത്തിയ 1.30 കോടി ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ദക്ഷിണേന്ത്യ ഹോണ്ട ടൂ-വീലറിന്റെ ഏറ്റവും വലിയ വിപണിയാണെന്ന് മാത്രമല്ല, ഉപഭോക്താക്കളിലേക്ക് പെട്ടെന്ന് എത്തിക്കുന്നതിനായി ഏറ്റവും വലിയ ഫാക്ടറി കര്‍ണാടകയിലാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×