ചരക്ക് വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ദുബായ് ഒരുങ്ങുകയാണ്. ഒരു മണിക്കൂറിൽ 1000 കിലോമീറ്റർ വേഗതയിൽ ചരക്കു നീക്കം നടത്താനാണ് ദുബായ് പദ്ധതിയിടുന്നത്.
വിർജിൻ ഹൈപർലൂപ് എന്ന അമേരിക്കൻ കമ്പനിയും ദുബൈയിലെ ഡിപി വേൾഡും ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിൽ ട്രക്കിൽ ചരക്ക് ഗതാഗതം നടത്തുന്ന ചെലവേ വരൂ എന്നാണ് ഡിപി വേൾഡ് അവകാശപ്പെടുന്നത്.

ട്രക്കിൽ നാല് ദിവസമെടുക്കുന്ന ചരക്കുനീക്കം ഹൈപ്പര്‍ലൂപ്പിൽ വെറും 16 മണിക്കൂർ കൊണ്ട് നടക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹൈപർലൂപ് സാങ്കേതിക വിദ്യയിലൂടെ ചരക്ക് മാത്രമല്ല മനുഷ്യർക്കും സഞ്ചരിക്കാം എന്നും കമ്പനി പറയുന്നു.
ഇത് യാഥാർഥ്യമാകുകയാണെങ്കിൽ ദുബായ്-അബുദാബി യാത്ര 90 മിനുട്ടിൽ നിന്നും 12 മിനിട്ടായി കുറയും.
ഹൈപർലൂപ് എന്നത് കാന്തിക ശക്തിയിലൂടെ ചെറിയ കാപ്സൂളുകൾ അതിവേഗത്തിൽ കടത്തി വിടുന്ന സാങ്കേതികതയാണ്.