July 16, 2026 |
Share on

കാല കരികാലനില്‍ രജനി പറക്കുന്നത് മഹീന്ദ്ര താറില്‍; വാഹനം മ്യൂസിയത്തില്‍ വയ്ക്കുമെന്ന് മഹീന്ദ്ര

ഷൂട്ടിംഗ് തീര്‍ന്നാല്‍ ഉടനെ വാഹനം കൈമാറാമെന്നാണ് ധനുഷ് കമ്പനിയെ അറിയിച്ചിരിക്കുന്നത്.

പുതിയ ചിത്രമായ കാല കരികാലനില്‍ മഹീന്ദ്ര താര്‍ ജീപ്പിന് മുകളില്‍ കയറിയിരിക്കുന്ന രജനീകാന്ത് കഥാപാത്രത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചിത്രം കണ്ട മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര ഈ വാഹനം തങ്ങളുടെ ഓട്ടോ മ്യൂസിയത്തിന് വേണ്ടി വാങ്ങാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവും രജനിയുടെ മരുമകനുമായ ധനുഷുമായി ബന്ധപ്പെട്ടു. ഷൂട്ടിംഗ് തീര്‍ന്നാല്‍ ഉടനെ വാഹനം കൈമാറാമെന്നാണ് ധനുഷ് കമ്പനിയെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ എസ് യു വികളില്‍ ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ഒന്നാണ് മഹീന്ദ്ര താര്‍.

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വണ്ടര്‍ബോള്‍ ഫിലിംസ് സമ്മതം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ധനുഷ് തന്നെ ഇക്കാര്യം ഓദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വാഹനത്തെക്കുറിച്ച വിവരം നല്‍കാന്‍ കഴിയുന്നവര്‍ സഹായിക്കണമെന്നും തങ്ങളുടെ ഓട്ടോ മ്യൂസിയത്തിനായി ഇത് വാങ്ങാന്‍ താല്‍പര്യപ്പെടുന്നതായും പറഞ്ഞായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്. രജനീകാന്തിനെ പുകഴ്ത്തിയായിരുന്നു മഹീന്ദ്രയുടെ അടുത്ത ട്വീറ്റ്. സൂപ്പര്‍സ്റ്റാര്‍ രജനി ഒരു വാഹനം സിംഹാസനം പോലെ ഉപയോഗിക്കുമ്പോള്‍ ആ വാഹനവും ഒരു ഇതിഹാസമായി മാറും – മഹീന്ദ്ര അഭിപ്രായപ്പെട്ടു. ധനുഷിന്റെ മറുപടി ഉടന്‍ വന്നു. വാഹനം സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ ഷൂട്ടിംഗിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് തീര്‍ന്നാല്‍ ഉടന്‍ താങ്കള്‍ക്ക് എത്തിച്ചുതരുന്നതായിരിക്കും എന്ന് ധനുഷ്. ധനുഷിന് നന്ദി പറഞ്ഞപകൊണ്ടും കാല കരികാലന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടും മഹീന്ദ്രയുടെ അടുത്ത ട്വീറ്റ്.

ഇതാദ്യമായല്ല മഹീന്ദ്ര ഇത്തരത്തില്‍ വാഹനങ്ങള്‍ മ്യൂസിയത്തിനായി ഏറ്റെടുക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോയുടെ മാതൃകയില്‍ തയ്യാറാക്കിയ ഓട്ടോറിക്ഷ മഹിന്ദ്ര ഇത്തരത്തില്‍ ഏറ്റെടുത്തിരുന്നു. പകരമായി ഒരു മഹീന്ദ്ര സൂപ്രോ മിനി ട്രക്ക് കൊടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

×