June 26, 2026 |
Share on

കൂടുതല്‍ സുരക്ഷ സംവിധാനങ്ങളുമായി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ വരുന്നു

കിയ പ്രദര്‍ശിപ്പിച്ച 16 മോഡലുകളിലൊന്നാണ് കാര്‍ണിവെല്‍. വാഹനം 2020ന്റെ ആദ്യപാദം ഇന്ത്യന്‍ വിപണിയിലെത്തും

കിയ മോട്ടോഴ്‌സിന്റെ ഗ്രാന്‍ഡ് കാര്‍ണിവെല്‍ വിപണിയില്‍ വരുന്നു.കിയ പ്രദര്‍ശിപ്പിച്ച 16 മോഡലുകളിലൊന്നാണ് കാര്‍ണിവെല്‍. വാഹനം 2020ന്റെ ആദ്യപാദം  ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്നോവയ്ക്ക് ഒരു എതിരാളിയായിട്ടാണ് കാര്‍ണിവെല്‍ വരുന്നത്. 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുള്ള കാര്‍ണിവെലിന് ഇന്നോവയെക്കാള്‍ പൊക്കമുണ്ട്.

ഡ്യുവല്‍ സണ്‍റൂഫ്, ത്രീ സോണ്‍ എസി, ട്രാഫിക് അലേര്‍ട്ട്, സിസ്റ്റും തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തെ വേറിട്ടതാക്കുന്നു. ഗ്രില്ലിന് ഇരുവശത്തും മൂര്‍ച്ചയേറിയ ‘സ്മോക്ക്ഡ്’ ഹെഡ്ലാമ്പുകളെ കാണാം.
വശങ്ങളില്‍ അലോയ് വീല്‍ ശൈലിയും ഇതിന്റെ പ്രത്യേകതയാണ്.

200 ബിഎച്ച്പി കരുത്തുള്ള 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഈ എഞ്ചിന്‍ 196 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.
ഇന്‍ഫോടെയ്മെന്റ് സിസ്റ്റം, ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇതിലുണ്ട്.എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‌സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ക്യാമറ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ സുരക്ഷയിലും കാര്‍ണിവെലിനെ മികച്ചതാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×