June 26, 2026 |
Share on

സ്രാവിന്റെ ശരീരഭംഗിയുമായി മഹീന്ദ്ര മരാസോ എംപിവി: ടീസർ പുറത്ത്

സ്രാവിന്റെ ശരീരസവിശേഷതകളാണ് മഹീന്ദ്ര മരാസ്സോയുടെ ഡിസൈനിൽ‌ കാണാനാവുക.

മഹീന്ദ്രയുടെ പുതിയ എംപിവി മരാസ്സോയുടെ ഗ്രിൽ ഡിസൈൻ ടീസ് ചെയ്യുന്നു. ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിലൂടെയാണ് ഗ്രിൽ ഡിസൈൻ ടീസ് ചെയ്തിരിക്കുന്നത്. മഹീന്ദ്രയുടെ അടിസ്ഥാന ഡിസൈൻ തത്വത്തിനകത്തു നിന്നുകൊണ്ട് പുതുക്കമുള്ളൊരു ശിൽപശൈലി കണ്ടെത്തിയിരിക്കുകയാണ് മരാസ്സോ എംപിവിക്കു വേണ്ടി.

സെപ്തംബർ 3നാണ് ഈ എംപിവി ഇന്ത്യൻ വിപണിയിലെത്തുക. നേരത്തെ ഈ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ടീസ് ചെയ്തിരുന്നു. ഇതൊരു പ്രീമിയം വാഹനമായിരിക്കും എന്നാണറിയുന്നത്.

ക്രോമിയം പൂശിയ ഗ്രില്ലാണ് മരാസ്സോയിൽ ചേർത്തിരിക്കുന്നത്. ട്വിൻ ചേമ്പർ പ്രോജക്ടർ ഹെഡ്‌ലാമ്പുകളാണ് വാഹനത്തിലുള്ളതെന്ന് നേരത്തെ പുറത്തുവന്ന ടീസർ ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

7 സീറ്ററായും 8 സീറ്ററായും മരാസ്സോ വിപണിയിലെത്തും. 7 സീറ്റർ വേരിയന്റിൽ ആദ്യത്തെ രണ്ട് റോകളിൽ ക്യാപ്റ്റൻ സീറ്റുകളാണ് ഉണ്ടാവുക. 8 സീറ്റർ പതിപ്പിൽ രണ്ടാമത്തെ റോ മുതൽ ബെഞ്ച് സീറ്റുകളാണ് ചേർക്കുക.

എക്സ്റ്റീരിയറും ഇന്റീരിയറും പ്രീമിയം നിലവാരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ റോയിലും റൂഫ് എസി വെന്റുകളുണ്ടായിരിക്കും. സെഗ്മെന്റിൽ തന്നെ ഇതാദ്യമാണ്.

സ്രാവിന്റെ ശരീരസവിശേഷതകളാണ് മഹീന്ദ്ര മരാസ്സോയുടെ ഡിസൈനിൽ‌ കാണാനാവുക. വാഹനത്തിന്റെ പുറംഭാഗത്തെ എല്ലാ ഘടകങ്ങളും ഈ ശരീരഭംഗിയെ ഓർമിപ്പിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×