June 26, 2026 |
Share on

കൂടുതല്‍ കരുത്തില്‍ കെടിഎം RC200

സാധാരണ മോഡലിനെ അപേക്ഷിച്ച് 9,000 രൂപയോളം അധികമാണ് എബിഎസുള്ള RC200 -ന് വില.

എബിഎസ് ഘടിപ്പിച്ച പുതിയ RC200 മോഡലിനെ കെടിഎം വിപണിയില്‍ പുറത്തിറക്കി. 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ബൈക്കുകളില്‍ ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം കര്‍ശനമാവുന്നതിന് മുന്നോടിയായാണ് RC200 എബിഎസ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

1.88 ലക്ഷം രൂപയാണ് RC200 എബിഎസ് പതിപ്പിന് വില. സാധാരണ മോഡലിനെ അപേക്ഷിച്ച് 9,000 രൂപയോളം അധികമാണ് എബിഎസുള്ള RC200 -ന് വില. ഇരട്ട പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ ബൈക്കിലെ വിശേഷങ്ങള്‍ പതിവുപോലെ തുടരുന്നു. ബൈക്കിലുള്ള 199.5 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 25.8 bhp കരുത്തും 19.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. മുന്‍ പിന്‍ ടയറുകളില്‍ യഥാക്രമം 300 mm, 200 mm ഡിസ്‌ക്കുകള്‍ വേഗം നിയന്ത്രിക്കും. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്.

മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെ വില പുതിയ കെടിഎം 500 സിസി ബൈക്കിന് പ്രതീക്ഷിക്കാം. പുതിയ 500 സിസി എഞ്ചിന്‍ 50 മുതല്‍ 60 bhp വരെ കരുത്തുത്പാദനം കുറിക്കുമെന്ന് അഭ്യൂഹമുണ്ട്.അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, മോണോഷോക്ക് സസ്‌പെന്‍ഷന്‍, TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം 500 സിസി മോഡലില്‍ കെടിഎം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Leave a Reply

Your email address will not be published. Required fields are marked *

×