June 04, 2026 |
Share on

നിസാന്‍ കിക്ക്‌സ് ജനുവരി 22 മുതല്‍ ഉപഭോക്താക്കളില്‍ എത്തുന്നു

2018 ഡിസംബറില്‍ തുടങ്ങിയ നിസാന്‍ കിക്ക്‌സിന്റെ ബുക്കിങ് ഇപ്പോഴും തുടരുന്നു

2019 നിര്‍മ്മിത നിസാന്‍ കിക്ക്‌സ് ചെന്നൈ പ്ലാന്റില്‍ നിന്ന് ഡീലര്‍ഷിപ്പുകള്‍ക്ക് അയച്ചുതുടങ്ങി. ജനുവരി 22 ന് പുറത്തിറങ്ങാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ഇന്റലിജന്റ് എസ് യു വി ഈ മാസം തന്നെ ഉപഭോക്താക്കളില്‍ എത്തിക്കുകയും ചെയ്യും. നിസാന്‍ ഡീലര്‍ഷിപ്പുകള്‍ വഴി ഇന്ത്യയിലെവിടെയും ഉപഭോക്താക്കള്‍ക്ക് നിസാന്‍ കിക്ക്‌സ് ടെസ്റ്റ് ഡ്രൈവ് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 2018 ഡിസംബറില്‍ തുടങ്ങിയ നിസാന്‍ കിക്ക്‌സിന്റെ ബുക്കിങ് ഇപ്പോഴും തുടരുന്നു. 25,000 രൂപയടച്ച് നിസാന്റെ വെബ്‌സൈറ്റ് മുഖേനയും ബുക്ക് ചെയ്യാം.

2019 ജനുവരിയില്‍ ബുക്കിങ് നടത്തിയ ഉപഭോക്താക്കളില്‍ നിന്ന് 500 പേര്‍ക്ക് ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി വേള്‍ഡ് കപ്പ് കാണാനുള്ള അവസരം ലഭിക്കും.സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ നിരവധി സൗകര്യങ്ങള്‍ നിസാന്‍ കിക്ക്‌സിന്റെ പ്രത്യേകതയാണ്. 500 കിക്‌സ് ഉപഭോക്താക്കള്‍ക്ക് ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് കാണാന്‍ അവസരമുണ്ട്

പുതിയ നിസാന്‍ കിക്ക്‌സില്‍ ഒട്ടനവധി സ്ഥാപിതമായ ഡിസൈന്‍ മുദ്രകളും ഫീച്ചേര്‍സും അടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ റോഡുകളില്‍ ശക്തവും സുരക്ഷിതവുമാണ് നിസാന്‍ കിക്ക്‌സ്, റൂഫ് റെയിലോട് കൂടിയ ഫ്‌ളോട്ടിങ്ങ് റൂഫ് ഡിസൈന്‍, എല്‍ഇഡി ഡിആര്‍എല്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, മുന്‍ വശത്തെ ഫോഗ് ലാംമ്പ്, ഡോറില്‍ ഘടിപ്പിച്ച ഇന്‍ഡിക്കേറ്ററോട് കൂടിയ ഒഅര്‍വിഎസ്, വിമോഷന്‍ ഗ്രില്‍, പ്രത്യേകം രൂപകല്‍പ്പന ചെയ്യ്ത ഹെഡ് ലാമ്പുകളും ടെയില്‍ ലൈറ്റുകളും, എല്‍ഇഡി സിഗ്‌നേച്ചര്‍ ലാമ്പും, 5 സ്‌പോക്ക് അലോയ് വീലുകളും നിസാന്‍ കിക്ക്‌സിന് വ്യത്യസ്തമായ ഭാവം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×