June 06, 2026 |
Share on

സെക്കന്റ് ഹാന്‍ഡ് ബുള്ളറ്റ് വാങ്ങാന്‍ റോയല്‍ എന്‍ഫീല്‍ഡ് വിന്റേജ് സ്റ്റോര്‍

ആദ്യ റോയല്‍ എന്‍ഫീല്‍ഡ് പ്രീ ഓണ്‍ഡ് മോ‌ട്ടോര്‍സൈക്കിള്‍ സ്റ്റോര്‍ ചെന്നൈയിലാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്

പഴയതിന്‌ ഗുണനിലവാരം കൂടും എന്നു വിശ്വസിക്കുന്ന ബുള്ളറ്റ് പ്രേമികള്‍ ഏറെയുണ്ട്. അവര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് തന്നെ സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റുകളുടെ വില്‍പ്പന ശാല ആരംഭിച്ചു. വിന്റേജ് എന്നു പേരിട്ടിരിക്കുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് പ്രീ ഓണ്‍ഡ് മോ‌ട്ടോര്‍സൈക്കിള്‍ സ്റ്റോര്‍ ചെന്നൈയിലാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

ഉപയോഗിച്ച റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ പുതുക്കിപ്പണിത ശേഷമാണ് വിന്റേജ് സ്റ്റോറിലൂടെ വില്‍പ്പന നടത്തുന്നത്. വാങ്ങുന്ന പഴയ മോട്ടോര്‍സൈക്കിളുകള്‍ പരിശോധന നടത്തി യഥാര്‍ഥ സ്പെയര്‍പാര്‍ട്സുകള്‍ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നു. അതിനുശേഷം പ്രധാനപ്പെട്ട 92 ഭാഗങ്ങള്‍ ഗുണനിലവാര പരിശോധന നടത്തിയ ശേഷമാണ് വില്‍പ്പനയ്ക്കിറക്കുക. വാഹനവായ്പ സൗകര്യം, ഇന്‍ഷുറന്‍സ് , വാറന്റി, വില്‍പ്പനാനന്തരസേവനം എന്നിവയും വിന്റേജ് സ്റ്റോര്‍ ലഭ്യമാക്കുന്നുണ്ട്.

ഉപയോഗിച്ച റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ഷാജി കോശി പറഞ്ഞു. പ്രീ ഓണ്‍ഡ് മോട്ടോര്‍സൈക്കിള്‍ വിപണിയുടെ വളര്‍ച്ച തുടരുമെന്ന് വിശ്വസിക്കുന്നു. ഒരു വര്‍ഷത്തിനകം ഇന്ത്യയുടെ പലഭാഗങ്ങളിലായി 10 വിന്റേജ് സ്റ്റോറുകള്‍ തുറക്കും- ഷാജി കോശി പറഞ്ഞു.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×