June 04, 2026 |
Share on

പുത്തന്‍ സവിശേഷതകളുമായി ഫോക്‌സ്‌വാഗണ്‍’ അമിയോ കോര്‍പറേറ്റ് ‘എഡിഷന്‍ വിപണിയില്‍

റിഫ്ളക്സ് സില്‍വര്‍, ലാപിസ് ബ്ലൂ, കാന്‍ഡി വൈറ്റ്, ടോഫി ബ്രൗണ്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ അഞ്ച് നിറങ്ങളിലാണ് അമിയോ കോര്‍പറ്റേറ്റ് എഡിഷന്‍ ലഭ്യമാവുക.

ഫോക്സ്വാഗണ്‍ അമിയോ കോര്‍പറേറ്റ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു.സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ് എന്നിവ വാഹനത്തിലുണ്ട്.

റിഫ്ളക്സ് സില്‍വര്‍, ലാപിസ് ബ്ലൂ, കാന്‍ഡി വൈറ്റ്, ടോഫി ബ്രൗണ്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ അഞ്ച് നിറങ്ങളിലാണ് അമിയോ കോര്‍പറ്റേറ്റ് എഡിഷന്‍ ലഭ്യമാവുക.ക്രൂയിസ് കണ്‍ട്രോള്‍, റെയ്ന്‍ സെന്‍സിങ് വൈപ്പര്‍, സ്റ്റാറ്റിക് കോര്‍ണറിങ് ലൈറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പ്കണക്റ്റോടുകൂടിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ അമിയോ കോര്‍പറ്റേറ്റ് എഡിഷനിലുണ്ട്.

4000 ആര്‍പിഎമ്മില്‍ 109 ബിഎച്ച്പി പവറും 1500-3000 ആര്‍പിഎമ്മില്‍ 250 എന്‍എം ടോര്‍ക്കുമേകും അമിയോ കോര്‍പറേറ്റിന്റെ എന്‍ജിന്‍. രണ്ടിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 6.69 ലക്ഷം രൂപയാണ് പെട്രോള്‍ പതിപ്പിന് വില. ഡീസല്‍ പതിപ്പിന് 7.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *

×