June 13, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

ധര്‍മ്മ സംസ്ഥാപനാര്‍ഥായ സംഭവാമി സൂപ്പര്‍ സാംബാ ഗേള്‍

എല്ലാത്തരം സ്നേഹങ്ങളും അഴിഞ്ഞു പോകുന്നൊരിടം. കുഞ്ഞുങ്ങള്‍ കരയാറില്ല. കരച്ചില്‍ ബോറാണത്രെ. തിമിംഗലങ്ങളെ പോലെ നിശബ്ദമായി നിഴല്‍ വീഴ്ത്തുന്ന ഡെഡ് ലൈന്‍ ജീവിതം. മത്സരങ്ങളില്‍ നിന്നും യുദ്ധത്തിലേക്ക്. വെറുപ്പില്‍ നിന്നും പകയിലേക്ക്. വിശപ്പില്‍ നിന്നും ആക്രാന്തത്തിലേക്ക്. പ്രണയത്തില്‍ നിന്നും കാമാന്ധതയിലേക്ക്. വാഗ്ദാനങ്ങളില്‍ നിന്നും പിന്‍ നെഞ്ചില്‍ കുത്തലിലേക്ക്. അന്യരുടെ മൂക്കിന്‍തുമ്പും കടന്നു അവരുടെ ഉറക്കറകളിലേക്ക്. ഓട്ടോയും ബസും കാറും മെട്രോയും മാറിക്കേറി പോകുന്നൊരു കൂട്ടം. സമയ സൂചികളുടെ ചിലപ്പിലേക്ക് ആരുമറിയാതെ അവള്‍ പിറന്നു വീഴുകയായിരുന്നു. നെഞ്ചില്‍ നഞ്ചില്ലാത്തൊരു പിഞ്ചിളം […]

എല്ലാത്തരം സ്നേഹങ്ങളും അഴിഞ്ഞു പോകുന്നൊരിടം. കുഞ്ഞുങ്ങള്‍ കരയാറില്ല. കരച്ചില്‍ ബോറാണത്രെ. തിമിംഗലങ്ങളെ പോലെ നിശബ്ദമായി നിഴല്‍ വീഴ്ത്തുന്ന ഡെഡ് ലൈന്‍ ജീവിതം. മത്സരങ്ങളില്‍ നിന്നും യുദ്ധത്തിലേക്ക്. വെറുപ്പില്‍ നിന്നും പകയിലേക്ക്. വിശപ്പില്‍ നിന്നും ആക്രാന്തത്തിലേക്ക്. പ്രണയത്തില്‍ നിന്നും കാമാന്ധതയിലേക്ക്. വാഗ്ദാനങ്ങളില്‍ നിന്നും പിന്‍ നെഞ്ചില്‍ കുത്തലിലേക്ക്. അന്യരുടെ മൂക്കിന്‍തുമ്പും കടന്നു അവരുടെ ഉറക്കറകളിലേക്ക്. ഓട്ടോയും ബസും കാറും മെട്രോയും മാറിക്കേറി പോകുന്നൊരു കൂട്ടം. സമയ സൂചികളുടെ ചിലപ്പിലേക്ക് ആരുമറിയാതെ അവള്‍ പിറന്നു വീഴുകയായിരുന്നു. നെഞ്ചില്‍ നഞ്ചില്ലാത്തൊരു പിഞ്ചിളം പവറാണിവള്‍. ഭയമില്ല. ജീവിതത്തെയും മരണത്തെയും അതിനിടയിലുള്ള എന്തിനേയും. ബഹുമാനമുള്ള ഒന്നേയുള്ളിവള്‍ക്ക്, തിളയ്ക്കുന്ന സാമ്പാര്‍. ധര്‍മ്മ സംസ്ഥാപനാര്‍ഥായ സംഭവാമി “സൂപ്പര്‍ സാംബാ ഗേള്‍”!

 

 

Leave a Reply

Your email address will not be published. Required fields are marked *

×