Continue reading “ഇന്റേണ്‍ഷിപ്പ് വേതനമില്ലാത്ത ജോലിയല്ല; അഴിമുഖം നിങ്ങളെ ക്ഷണിക്കുന്നു”

" /> Continue reading “ഇന്റേണ്‍ഷിപ്പ് വേതനമില്ലാത്ത ജോലിയല്ല; അഴിമുഖം നിങ്ങളെ ക്ഷണിക്കുന്നു”

"> Continue reading “ഇന്റേണ്‍ഷിപ്പ് വേതനമില്ലാത്ത ജോലിയല്ല; അഴിമുഖം നിങ്ങളെ ക്ഷണിക്കുന്നു”

">

UPDATES

ഇന്‍-ഫോക്കസ്

ഇന്റേണ്‍ഷിപ്പ് വേതനമില്ലാത്ത ജോലിയല്ല; അഴിമുഖം നിങ്ങളെ ക്ഷണിക്കുന്നു

Avatar

                       

മാധ്യമ സ്ഥാപനങ്ങളിലെ ഇന്റേണ്‍ഷിപ്പ് എന്നാല്‍ വേതനമില്ലാത്ത ജോലി എന്നാണോ കരുതുന്നത്? എന്നാല്‍ മാറിച്ചിന്തിക്കാന്‍ തയാറായിക്കോളൂ. ലോകമെങ്ങുമുള്ള ഏറ്റവും പുതിയ വാര്‍ത്തകളും വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളും മൂര്‍ച്ചയുള്ള ചിന്തകളും വളച്ചുകെട്ടില്ലാത്ത ഭാഷയുമായി വായനക്കാരുടെ മുന്നിലെത്തുന്ന അഴിമുഖം നിങ്ങളെ ക്ഷണിക്കുകയാണ്. വാഷിംഗ്ടണ്‍ പോസ്റ്റ്, ഫോറിന്‍ പോളിസി, ബ്ലൂംബര്‍ഗ് ന്യൂസ്, സ്ലേറ്റ്, ദി ഡയ്‌ലി യൊമിയൂറി, ചൈനയുടെ ഗ്ലോബല്‍ ടൈംസ് എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ മലയാള പ്രസിദ്ധീകരണമായ അഴിമുഖത്തില്‍ മൂന്നു മാസത്തെ ഇന്റേണ്‍ഷിപ്പിനാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ കാലയളവില്‍ വേതനം നല്‍കും. പരിശീലന കാലയളവില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് അഴിമുഖത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഒപ്പം സഞ്ചരിക്കാനും അവസരം. 


ആര്‍ക്കൊക്കെ അപേക്ഷിക്കാം: ജേര്‍ണലിസത്തില്‍ ബിരുദമോ ഡിപ്ലോമയോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദ, ബിരുദാനന്തര ഡിഗ്രിയും മലയാളത്തില്‍ എഴുതാനുള്ള കഴിവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദ പഠനത്തില്‍ പരാജയപ്പെട്ടവരാണോ നിങ്ങള്‍? മാധ്യമ പ്രവര്‍ത്തനം ബിരുദങ്ങളുടെ അടിസ്ഥാനത്തില്‍ അളക്കേണ്ടതല്ലെന്ന് കരുതുന്നയാളാണോ? നിങ്ങള്‍ക്കും അഴിമുഖത്തില്‍ അവസരമുണ്ട്.

നിങ്ങള്‍ ചെയ്യേണ്ടത്: അപേക്ഷയ്‌ക്കൊപ്പം നിങ്ങളെക്കുറിച്ചുള്ള ചെറുവിവരണം, മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്യില്ല എന്നുറപ്പുള്ള കേരളത്തിലെ മൂന്ന് വിഷയങ്ങളെ കുറിച്ച് രണ്ടു വരിയിലുള്ള കുറിപ്പ്, നിങ്ങള്‍ എന്തുകൊണ്ട് അഴിമുഖത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് നൂറു വാക്കില്‍ കവിയാത്ത കുറിപ്പ് എന്നിവ സഹിതം ഞങ്ങള്‍ക്ക് അയയ്ക്കുക.: 

ഇ-മെയില്‍ വിലാസം: [email protected] 
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്‌ടോബര്‍ 31. 2014

സാജു കൊമ്പൻ, സീനിയർ എഡിറ്റർ

Share on

മറ്റുവാര്‍ത്തകള്‍