July 16, 2026 |
Share on

ഒടിയനില്‍ മോഹന്‍ലാലിന്റെ അച്ഛനായി ബച്ചന്‍

പ്രമുഖ പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍

ഇന്ത്യന്‍ സിനിമയുടെ അഭിമാനങ്ങളായ അമിതാഭ് ബച്ചനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ത്രീ ഡി മലയാള ചലച്ചിത്രമായ ഒടിയനിലാണ് ഇരുവരും ഒന്നിക്കുന്നത്. പ്രമുഖ പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍.

പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ കൂടിയാലോചനകള്‍ നടന്നുവരികയാണ്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്ന ടീം തന്നെയാണ് ഒടിയന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. ഈ ചിത്രത്തിന് ശേഷമേ രണ്ടാമൂഴം ഉണ്ടാകുകയുള്ളൂവെന്നും അറിയുന്നുണ്ട്.

ഒടി വിദ്യ എന്ന അന്ധവിശ്വാസത്തില്‍ നിന്നാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കിയിരിക്കുന്നത്. ദുര്‍മന്ത്രവാദികളെ ഉപയോഗിച്ച് ശത്രുസംഹാരം നടത്തുന്ന പ്രാചീന വിദ്യയാണ് ഒടി വദ്യ. മലബാറിലാണ് ഇത് കൂടുതലും നിലനിന്നിരുന്നത്. രാത്രികാലങ്ങളില്‍ പൂച്ചയായും കാളയായും പോത്തായുമൊക്കെ വേഷം മാറി അതുകാണുന്നവര്‍ ഭയന്ന് മരണപ്പെട്ടിരുന്നുവെന്നുമൊക്കെയാണ് വിശ്വാസം.

ഹരികൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്. അതേസമയം പി കൃഷ്ണന്‍ കുട്ടിയുടെ ചെറുകഥയെ ആസ്പദമാക്കി ഒടിയന്‍ എന്ന പേരില്‍ തന്നെ ഒരു സിനിമ നിര്‍മ്മിക്കുന്നതായി പ്രിയനന്ദന്‍ ഒരുവര്‍ഷം മുമ്പ് അനൗണ്‍സ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×