മെഡിക്കൽ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതി പരിഷ്കരിച്ച് എൻഎംസി
മെഡിക്കൽ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതി പരിഷ്കരിച്ച് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി). പരിഷ്ക്കരിച്ച പാഠ്യപദ്ധതിയിൽ, പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഉദാഹരണങ്ങളായി “സോഡോമിയും ( ഗുദഭോഗം ) ലെസ്ബിയനിസവും” തിരികെ കൊണ്ടുവന്നു. കൂടാതെ, നവീകരിച്ച പാഠ്യപദ്ധതിയിൽ കന്യാചർമ്മത്തിൻ്റെ പ്രാധാന്യം, കന്യകാത്വത്തിൻ്റെ നിർവചനവും, ഒപ്പം നിയമപരവും വൈദ്യശാസ്ത്രപരമായ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 2022-ൽ മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് പാഠ്യപദ്ധതി മാറ്റിയപ്പോൾ ഈ വിഷയങ്ങൾ നീക്കം ചെയ്തതാണ്. Lesbianism as sexual offence
ലൈംഗികന്യൂനപക്ഷ കമ്മ്യൂണിറ്റിയിലുള്ളവർക്ക് വിദ്യാഭ്യാസം കൂടുതൽ സൗഹൃദ പൂർവമാക്കാൻ എൻ എം സി 2022-ൽ അവതരിപ്പിച്ച ക്വീർ വ്യക്തികൾ തമ്മിലുള്ള സമ്മതത്തോടെയുള്ള ലൈംഗികത, അഗമ്യഗമനം, ക്രൂരമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ എന്നിവ തമ്മിലുള്ള വ്യത്യാസം പുതുക്കിയ പാഠ്യപദ്ധതി ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്.
2022-ൽ, മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ കന്യകാത്വത്തെക്കുറിച്ചുള്ള വകുപ്പ് മാറ്റിയിരുന്നു. ഈ ടെസ്റ്റുകളുടെ അശാസ്ത്രീയതയെക്കുറിച്ച് ചോദിച്ചാൽ കോടതികളെ അറിയിക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം.
അതോടൊപ്പം, 2022- ൽ, ലൈംഗികത, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പാഠ്യപദ്ധതിയിലെ സൈക്യാട്രി വിഭാഗത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. നിലവിലെ സൈക്യാട്രി മൊഡ്യൂളിൽ ലിംഗഭേദവും ലിംഗവ്യത്യാസവും തമ്മിലുള്ള വ്യത്യാസം അല്ലെങ്കിൽ പൊതുവായ മിഥ്യകളും തെറ്റിദ്ധാരണകളും പോലുള്ള വിശദമായ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, അത് പൂർണ്ണമായും പഴയ പതിപ്പിലേക്ക് മാറിയിട്ടില്ല. നിലവിൽ മൊഡ്യൂൾ ” ജൻഡർ ഐഡൻ്റിറ്റി ഡിസോർഡേഴ്സ്” പോലുള്ള വിഷയങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് നിഷ്കർശിക്കുന്നില്ല.
പരിഷ്കരിച്ച ഫോറൻസിക് മെഡിസിൻ പാഠ്യപദ്ധതിയിൽ, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്), ഭാരതീയ ന്യായ് സൻഹിത (ബിഎൻഎസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവയുൾപ്പെടെ പുതിയ നിയമങ്ങളുടെ പ്രസക്തമായ വിഭാഗങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ പഠിക്കും. ബലാത്സംഗം, പരിക്കേൽപ്പിക്കൽ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ തുടങ്ങിയ കേസുകൾക്കുള്ള സുപ്രധാന നിയമ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളുന്നു.
പാഠ്യപദ്ധതിയിലെ മാറ്റങ്ങൾ എൻഎംസി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. പുനഃപരിശോധനയ്ക്ക് പിന്നിലെ പ്രത്യേക കാരണങ്ങളൊന്നും എൻഎംസി വ്യക്തമാക്കിയിട്ടില്ല. ഇത് കൂടാതെ, പുതുക്കിയ പാഠ്യപദ്ധതിയിൽ ഫൗണ്ടേഷൻ കോഴ്‌സിൻ്റെ ഭാഗമായിരുന്ന വൈകല്യത്തെക്കുറിച്ചുള്ള ഏഴു മണിക്കൂർ പരിശീലനം നീക്കം ചെയ്‌തു. മെഡിക്കൽ എത്തിക്‌സ് മൊഡ്യൂളിൽ വൈകല്യത്തെക്കുറിച്ചുള്ള വിഷയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല, ഇത് വികലാംഗ അവകാശ പ്രവർത്തകർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് അയച്ച കത്തിൽ, അസോസിയേഷൻ ഓഫ് ട്രാൻസ്‌ജെൻഡർ ഹെൽത്ത് ഇൻ ഇന്ത്യയിൽ നിന്നുള്ള വികലാംഗ അവകാശ പ്രവർത്തകൻ ഡോ. സതേന്ദ്ര സിംഗ്, ഡോ. സഞ്ജയ് ശർമ്മ എന്നിവർ നീക്കം ചെയ്ത ഭാഗങ്ങൾ പാഠ്യപദ്ധതിയിലുടനീളം ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്നും എന്നാൽ 2024 ലെ പാഠ്യപദ്ധതിയിൽ നിന്ന് അത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
വികലാംഗർ, ട്രാൻസ്‌ജെൻഡർ, ലിംഗഭേദം ഉള്ള വ്യക്തികൾ, വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവർ, എന്നിവരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ, ഈ പ്രശ്നം പരിഹരിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. സതേന്ദ്ര സിംഗ് ജെ പി നദ്ദയോട് കത്തിൽ അഭ്യർത്ഥിക്കുന്നു. ഈ തീരുമാനം രാജ്യാന്തര തലത്തിൽ രാജ്യത്തിൻ്റെ പ്രതിച്ഛായയെ തകർക്കുന്നതായും കത്തിൽ പരാമർശിക്കുന്നു.
content summary; Back in medical curriculum Lesbianism as sexual offence