June 07, 2026 |
Share on

തന്റെ വീട്ടില്‍ 21 കൊല്ലം ജോലി ചെയ്ത് കൊല്ലംകാരിയുടെ വീട്ടിലെത്തിയ ബഹ്‌റിന്‍ വിദേശകാര്യ മന്ത്രി

ഇന്ന് ഞാന്‍ ലൈലയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സനേഹത്തോടെയും സത്യസന്ധതയോടെയും അത്മാര്‍ത്ഥതയോടെയും അവര്‍ അവരുടെ ജീവിതത്തിന്റെ 21 വര്‍ഷങ്ങളാണ് ബഹ്‌റിനില്‍ ചിലവഴിച്ചത്..

തന്റെ വീട്ടില്‍ 21 കൊല്ലം ജോലി ചെയ്ത് കൊല്ലംകാരിയുടെ വീട്ടിലെത്തിയ ബഹ്‌റിന്‍ വിദേശകാര്യ മന്ത്രിയുടെ വാര്‍ത്തകളാണ് പ്രവാസലോകത്തെ ഇപ്പോഴത്തെ വൈറല്‍. ലൈല എന്ന  കൊല്ലം സ്വദേശിയുടെ വീട്ടിലാണ് ബഹ്‌റിന്‍ വിദേശകാര്യ മന്ത്രി ഷെയ്ക്ക് ഖാലീദ് ബിന്‍ അഹമ്മദ് ഓല്‍ ഖലീഫ എത്തിയത്. ഖാലീദ് ബിന്‍ താന്‍ ലൈലയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രം സാമൂഹികമാധ്യമങ്ങളില്‍ ഇടേണ്ട താമസം അറബ്‌നാടുകളില്‍ അത് വന്‍ തരംഗമായി. ചിത്രത്തിന്റെ കൂടെ മന്ത്രിയുടെ കുറിപ്പുമുണ്ടായിരുന്നു.

‘ഇന്ന് ഞാന്‍ ലൈലയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സനേഹത്തോടെയും സത്യസന്ധതയോടെയും അത്മാര്‍ത്ഥതയോടെയും അവര്‍ അവരുടെ ജീവിതത്തിന്റെ 21 വര്‍ഷങ്ങളാണ് ബഹ്‌റിനില്‍ ചിലവഴിച്ചത്.. അവരുടെ ഇന്ത്യ-കേരളം-കൊല്ലത്തു നിന്നുള്ള വീട്ടില്‍ നിന്ന്’  എന്നാണ് മന്ത്രി കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×