April 19, 2025 |
Share on

ദേവേന്ദുവിന്റെ കൊലപാതകം: ശ്രീതുവിനെതിരെ ഭര്‍ത്താവ്, ജ്യോത്സ്യന്‍ കസ്റ്റഡിയില്‍

കൊലപാതകത്തിന് കാരണം അന്ധവിശ്വാസമാണോ എന്ന സംശയവും പരിശോധിക്കുന്നുണ്ട്

ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബവുമായി അടുത്ത ബന്ധമുള്ള ജോത്സ്യന്‍ കസ്റ്റഡിയില്‍. കരിക്കകം സ്വദേശിയായ പ്രദീപ് കുമാര്‍ എന്ന ശംഖുമുഖം ദേവീദാസനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.balaramapuram Devendu’s murder: Husband against Sritu, astrologer in custody 

കുടുംബത്തിന് പല ഉപദേശങ്ങളും നല്‍കിയിരുന്നത് ഇയാളായിരുന്നുവെന്ന ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ദേവേന്ദുവിന്റെ കൊലപാതകത്തിന് കാരണം അന്ധവിശ്വാസമാണോ എന്ന സംശയവും പോലീസ് പരിശോധിക്കുന്നുണ്ട്. മുമ്പ് കാഥികനായിരുന്നു പ്രദീപ് കുമാര്‍. കൂടാതെ പാരലല്‍ കോളേജില്‍ അധ്യാപകനുമായിരുന്നു. പിന്നീടാണ് ഇയാള്‍ ജ്യോത്സ്യത്തിലേക്ക് കടന്നത്. ഇയാളുമായി ശ്രീതുവിനും ഹരികുമാറിനും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദേവീദാസന്റെ സഹായിയായി ഹരികുമാര്‍ ഒരാഴ്ചയോളം എന്നിരുന്നതായും ഹരികുമാറിന്റെ പ്രവൃത്തികളില്‍ പന്തികേട് തോന്നിയതോടെ പറഞ്ഞുവിടുകയായിരുന്നുവെന്നും സൂചനയുണ്ട്. ശ്രീതു വഴിയാണ് ഹരികുമാര്‍ ദേവീദാസന്റെ അടുത്ത് സഹായത്തിനായി എത്തിയതെന്നാണ് വിവരം.

എന്നാല്‍ കുടുംബം വലിയ രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായാണ് വിവരം. പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ വാങ്ങിയതില്‍ കടവുമുണ്ട്. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ ദേവീദാസന്‍ സ്ഥലം വാങ്ങിത്തരാമെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തന്നില്‍ നിന്ന് വാങ്ങിയിരുന്നതായും ശ്രീതു മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ശ്രീതുവിനെതിരെ ഭര്‍ത്താവും ഭര്‍തൃപിതാവും രംഗത്തുവന്നിട്ടുണ്ട്. കൊലപാതകത്തില്‍ ശ്രീതുവിന് പങ്കുള്ളതായി സംശയിക്കുന്നതായാണ് ഇരുവരുടെയും മൊഴി. ശ്രീതുവിന്റെ പല പ്രവര്‍ത്തികളും ദുരൂഹമാണെന്നും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് ഭര്‍ത്താവ് ശ്രീജിത്തിന്റെ മൊഴി.

സംഭവത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി ദേവേന്ദുവിന്റെ സഹോദരി ഏഴ് വയസുകാരിയെയും, അമ്മൂമ്മ, കുഞ്ഞിന്റെ അച്ഛന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ജ്യോത്സ്യന്റെ മൊഴി എടുത്തശേഷം മഹിളാ മന്ദിരത്തില്‍ കഴിയുന്ന ശ്രീതുവിന്റെ മൊഴി വീണ്ടും എടുക്കും.balaramapuram Devendu’s murder: Husband against Sritu, astrologer in custody 

Content Summary: balaramapuram Devendu’s murder: Husband against Sritu, astrologer in custody

Leave a Reply

Your email address will not be published. Required fields are marked *

×