ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞതെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിൻ്റേത് മുങ്ങിമരണമാണെന്ന് കണ്ടെത്തി. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് ദേവേന്ദുവിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മറ്റ് മുറിവുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം ബാലരാമപുരത്തെ കുടുംബ വീട്ടിൽ എത്തിച്ചു. അച്ഛനും മുത്തശ്ശിയും എത്തിയ ശേഷമായിരുന്നു സംസ്കാരം. ഇരുവരേയും പൊലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിൽ എത്തിക്കുകയായിരുന്നു. അമ്മയേയും അമ്മാവനേയും സംസ്കാര ചടങ്ങിൽ
ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകൾ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്തത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്നതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കുഞ്ഞനെ കൊലപ്പെടുത്താൻ അമ്മ ശ്രീതുവിന്റെ സഹായം ഇയാൾക്ക് ലഭിച്ചതായാണ് സൂചന. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്. ഹരികുമാറിനേയും ശ്രീതുവിനേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ശ്രീതുവിന്റെ മൊഴിയിൽ തുടക്കത്തിൽ തന്നെ വൈരുദ്ധ്യമുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാൻ കിടത്തിയതെന്നായിരുന്നു ശ്രീതു നൽകിയ മൊഴി. എന്നാൽ അച്ഛൻ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ. മൊഴിയുടെ വൈരുദ്ധ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സാമ്പത്തിക ബാധ്യതയ്ക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയങ്ങളുള്ളതായി പോലിസ് സംശയിക്കുന്നുണ്ട്.
content summary; balaramapuram murder case; Devendu’s postmortem report out