June 06, 2026 |
Share on

ഇന്ന് പഴയ നോട്ട് മാറ്റി നല്‍കുന്നത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം

അഴിമുഖം പ്രതിനിധി ഇന്ന് ബാങ്കുകളില്‍ പഴയ നോട്ട് മാറ്റി നല്‍കി പുതിയത് വാങ്ങുവാന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമെ കഴിയുകയുള്ളൂ. പൊതു, സ്വകാര്യ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. ഇന്ന് മാത്രമാണ് ഈ സൗകര്യമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷി അറിയിച്ചു. പഴയ നോട്ടുകള്‍ മാറ്റുന്നതിന് നിയന്ത്രണം കൊണ്ട് വന്നതോടെ ബാങ്കുകളിലെ തിരക്ക് 40 ശതമാനം കുറഞ്ഞുവെന്നും രാജീവ് ഋഷി വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന മറ്റു ബാങ്ക് ജോലികള്‍ തീര്‍ക്കാനുള്ളതുകൊണ്ടു കൂടിയാണ് ഇന്ന് […]

അഴിമുഖം പ്രതിനിധി

ഇന്ന് ബാങ്കുകളില്‍ പഴയ നോട്ട് മാറ്റി നല്‍കി പുതിയത് വാങ്ങുവാന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമെ കഴിയുകയുള്ളൂ. പൊതു, സ്വകാര്യ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. ഇന്ന് മാത്രമാണ് ഈ സൗകര്യമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷി അറിയിച്ചു.

പഴയ നോട്ടുകള്‍ മാറ്റുന്നതിന് നിയന്ത്രണം കൊണ്ട് വന്നതോടെ ബാങ്കുകളിലെ തിരക്ക് 40 ശതമാനം കുറഞ്ഞുവെന്നും രാജീവ് ഋഷി വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന മറ്റു ബാങ്ക് ജോലികള്‍ തീര്‍ക്കാനുള്ളതുകൊണ്ടു കൂടിയാണ് ഇന്ന് നോട്ടുമാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതെസമയം നോട്ട് മാറല്‍ ഒഴികെയുള്ള മറ്റെല്ലാ ബാങ്ക് ഇടപാടുകളും മുതിര്‍ന്ന പൗരന്‍മാര്‍ക്കല്ലാത്തവര്‍ക്കും ഇന്ന് നടത്താം

Tags:

Leave a Reply

Your email address will not be published. Required fields are marked *

×