ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ സ്വകാര്യ ആശുപത്രിയില്‍ നടന്ന അടിയന്തര ശസ്ത്രക്രിയകള്‍ക്കിടെ പുറത്തെടുത്ത സാധനങ്ങള്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. 29 സ്റ്റീല്‍ സ്പൂണുകള്‍, 19 ടൂത്ത് ബ്രഷുകള്‍, രണ്ട് മൂര്‍ച്ചയേറിയ പേനകള്‍ എന്നിവയാണ് 40 കാരന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ബുലന്ദ്ഷഹര്‍ സ്വദേശിയായ ഇയാളെ രണ്ട് മാസം മുമ്പാണ് കുടുംബം ഗാസിയാബാദിലെ ഒരു ഡിഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് നില വഷളായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വയറ്റില്‍ നിരവധി ലോഹവസ്തുക്കള്‍ കുടുങ്ങിക്കിടക്കുന്നതായി അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ വ്യക്തമായതോടെ ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. സെപ്റ്റംബര്‍ 17-ന് നടത്തിയ ഓപ്പറേഷനില്‍ പുറത്തെടുത്ത വസ്തുക്കളുടെ എണ്ണം തന്നെ അത്ഭുതപ്പെടുത്തിയതായി ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോ. ശ്യാം കുമാര്‍ വ്യക്തമാക്കി. സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് രോഗിയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തതായും ഡോക്ടര്‍ അറിയിച്ചു.
പ്രത്യേക പ്രചോദനമില്ലാതെ ദോഷകരമായ ഇത്തരം വസ്തുക്കള്‍ വിഴുങ്ങുന്നത് ഒരുതരം മാനസികാവസ്ഥയുടെ ഭാഗമാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ രോഗി, ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ദുരവസ്ഥ ഡോക്ടര്‍മാരുമായി പങ്കുവെച്ചു.
‘കുടുംബം എന്നെ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ഉപേക്ഷിച്ചതിലും അവിടെ നേരിട്ട ദുരനുഭവങ്ങളിലുമുള്ള ദേഷ്യവും നിസ്സഹായതയുമാണ് ഇതിന് കാരണം. അവിടെയുള്ളവര്‍ എന്നോട് മോശമായി പെരുമാറുകയും പലപ്പോഴും ഭക്ഷണം നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍, എന്നെത്തന്നെ വേദനിപ്പിക്കാനുള്ള ശ്രമമായാണ് ഞാന്‍ ഈ വസ്തുക്കള്‍ ഓരോന്നായി വിഴുങ്ങിത്തുടങ്ങിയത്,’ അദ്ദേഹം വിതുമ്പി. ‘കുടുംബം എന്നെ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ഉപേക്ഷിച്ചു. അവര്‍ എന്നോട് മോശമായി പെരുമാറുകയും പലപ്പോഴും ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്തു. നിസ്സഹായതയും ദേഷ്യവും തോന്നിയപ്പോള്‍ എന്നെത്തന്നെ വേദനിപ്പിക്കാന്‍ വേണ്ടിയാണ് സാധനങ്ങള്‍ വിഴുങ്ങിത്തുടങ്ങിയത്,’ അദ്ദേഹം പറഞ്ഞു.
Content Summary: Denied food, 40 year-old swallowed metal
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.