June 13, 2026 |
Share on

ബാര്‍ കോഴ കേസ്: ബിജു രമേശ് ഇന്ന്‍ തെളിവു നല്കും

അഴിമുഖം പ്രതിനിധി ബാര്‍ കോഴ കേസ്സില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ബാര്‍ ആന്റ് ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ് ഇന്ന് വിജലന്‍സിന് മുന്നില്‍ തെളിവ് നല്‍കും. അസോസിയേഷന്‍ ഭാരവാഹി അനിമോന്റെ ശബ്ദരേഖയാണ് തെളിവായി സമര്‍പ്പിക്കുക.  ബിജുരമേശ് നേരിട്ടെത്തുന്നതിന് പകരം സഹായിയായിരിക്കും വിജിലന്‍സിന് മുന്നില്‍ ഹാജരാകുക. അതിന് ശേഷം തെളിവ് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു. കെ എം മാണിയ്ക്കെതിരായ മൊഴിമാറ്റാന്‍ മന്ത്രി പി.ജെ ജോസഫും  ജോസ് കെ മാണി എം പിയും […]

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസ്സില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ബാര്‍ ആന്റ് ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ് ഇന്ന് വിജലന്‍സിന് മുന്നില്‍ തെളിവ് നല്‍കും. അസോസിയേഷന്‍ ഭാരവാഹി അനിമോന്റെ ശബ്ദരേഖയാണ് തെളിവായി സമര്‍പ്പിക്കുക.  ബിജുരമേശ് നേരിട്ടെത്തുന്നതിന് പകരം സഹായിയായിരിക്കും വിജിലന്‍സിന് മുന്നില്‍ ഹാജരാകുക. അതിന് ശേഷം തെളിവ് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു.

കെ എം മാണിയ്ക്കെതിരായ മൊഴിമാറ്റാന്‍ മന്ത്രി പി.ജെ ജോസഫും  ജോസ് കെ മാണി എം പിയും ബാര്‍ ഉടമകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി  നേരത്തെ ബിജു രമേശ് ആരോപിച്ചിരുന്നു.  കേസ് അട്ടിമറിയ്ക്കാനുള്ള ശ്രമം തുടര്‍ന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×