June 14, 2026 |
Share on

ബാബുവിനും ബിജുവിനും എതിരെ അന്വേഷണം

അഴിമുഖം പ്രതിനിധി ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി  കെ ബാബുവിനും ബാറുടമ ബിജു രമേശിനും എതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു.കെ ബാബുവിനും ബിജു രമേശിനും എതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ജനുവരി 23-നകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇരുവരേയും പ്രതികളാക്കി കേസെടുക്കണമെന്ന പരാതിയിന്‍മേലാണ് കോടതിയുടെ ഉത്തരവ്. കേസില്‍ നേരത്തെ അന്വേഷണം നടത്തിയതിനാല്‍ ഇനിയൊരു അന്വേഷണം പ്രസക്തമല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. അന്വേഷണം […]

അഴിമുഖം പ്രതിനിധി

ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി  കെ ബാബുവിനും ബാറുടമ ബിജു രമേശിനും എതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു.കെ ബാബുവിനും ബിജു രമേശിനും എതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ജനുവരി 23-നകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇരുവരേയും പ്രതികളാക്കി കേസെടുക്കണമെന്ന പരാതിയിന്‍മേലാണ് കോടതിയുടെ ഉത്തരവ്. കേസില്‍ നേരത്തെ അന്വേഷണം നടത്തിയതിനാല്‍ ഇനിയൊരു അന്വേഷണം പ്രസക്തമല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് രണ്ട് മാസം കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും അത് അനുവദിക്കാന്‍ കോടതി തയ്യാറായില്ല.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×