June 14, 2026 |
Share on

ബാര്‍ കോഴ കേസില്‍ തെളിവ് നല്‍കാന്‍ വിഎസും ബിജു രമേശും സമയം ആവശ്യപ്പെട്ടു

അഴിമുഖം പ്രതിനിധി ബാര്‍ കോഴ കേസില്‍ തെളിവ് നല്‍കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ബാര്‍ ഉടമ ബിജു രമേശും രണ്ട് ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടു. ധനമന്ത്രി കെഎം മാണിക്കെതിരെ ആരോപണമുള്ള ബാര്‍ കോഴ കേസ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പരിഗണിച്ചപ്പോഴാണ് അവര്‍ സമയം ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സിപിഐയുടെ അഭിഭാഷക സംഘടന തുടരന്വേഷണ ഹര്‍ജി സമര്‍പ്പിച്ചു. ഇതുകൂടാതെ ഇടതുമുന്നണിയും ബിജെപിയും […]

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ തെളിവ് നല്‍കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ബാര്‍ ഉടമ ബിജു രമേശും രണ്ട് ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടു. ധനമന്ത്രി കെഎം മാണിക്കെതിരെ ആരോപണമുള്ള ബാര്‍ കോഴ കേസ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പരിഗണിച്ചപ്പോഴാണ് അവര്‍ സമയം ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സിപിഐയുടെ അഭിഭാഷക സംഘടന തുടരന്വേഷണ ഹര്‍ജി സമര്‍പ്പിച്ചു. ഇതുകൂടാതെ ഇടതുമുന്നണിയും ബിജെപിയും ആംആദ്മി പാര്‍ട്ടിയും തുടരന്വേഷണ ഹര്‍ജികളും സമര്‍പ്പിച്ചിട്ടുണ്ട്. മാണി ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയതിന് തെളിവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി ധരിപ്പിച്ചിട്ടുള്ളത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×