July 18, 2026 |
Share on

ബാറുടമകൾ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും

അഴിമുഖം പ്രതിനിധി മദ്യനയത്തില്‍ സംസ്ഥാനത്തെ ബാറുടമകള്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും. സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ച പശ്ചാത്തലത്തിലാണിത്. ഇതിന്റെയടിസ്ഥാനത്തില്‍ ഫൈവ്സ്റ്റാറുകള്‍ ഒഴികെയുള്ള 300 ബാറുകള്‍ ഇന്നലെ പൂട്ടിയിരുന്നു. 231 ത്രീസ്റ്റാര്‍, 36 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ എന്നിവ ഉള്‍പ്പെടെയാണിത്. നടപടിക്രമങ്ങള്‍ ഇന്നും തുടരും. അതെസമയം ക്ലബ്ബുകളിലെ മദ്യ ലൈസന്‍സ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍നിന്നു തങ്ങള്‍ക്ക് അനുകൂലമായ ചില നടപടികള്‍ ഉണ്ടായതാണ്. എന്നാല്‍, ഡിവിഷന്‍ ബെഞ്ചില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായി മാറിയെന്നും അതിനാൽ […]

അഴിമുഖം പ്രതിനിധി

മദ്യനയത്തില്‍ സംസ്ഥാനത്തെ ബാറുടമകള്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും. സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ച പശ്ചാത്തലത്തിലാണിത്. ഇതിന്റെയടിസ്ഥാനത്തില്‍ ഫൈവ്സ്റ്റാറുകള്‍ ഒഴികെയുള്ള 300 ബാറുകള്‍ ഇന്നലെ പൂട്ടിയിരുന്നു.

231 ത്രീസ്റ്റാര്‍, 36 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ എന്നിവ ഉള്‍പ്പെടെയാണിത്. നടപടിക്രമങ്ങള്‍ ഇന്നും തുടരും. അതെസമയം ക്ലബ്ബുകളിലെ മദ്യ ലൈസന്‍സ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍നിന്നു തങ്ങള്‍ക്ക് അനുകൂലമായ ചില നടപടികള്‍ ഉണ്ടായതാണ്. എന്നാല്‍, ഡിവിഷന്‍ ബെഞ്ചില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായി മാറിയെന്നും അതിനാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും വിധി പ്രസ്താവനയ്ക്കുശേഷം രാജ്കുമാര്‍ ഉണ്ണി പറഞ്ഞിരുന്നു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×