ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി ജിതിൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സൂക്ഷ്‌മദർശിനി’. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ‘സൂക്ഷ്‌മദർശിനി’യിലൂടെ ഒരിടവേളക്ക് ശേഷം നസ്രിയ വീണ്ടും മലയാളത്തിലേയ്‌ക്ക് തിരിച്ചെത്തുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നവംബർ 22 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. Basil-Nazria Duo Sparks Curiosity
ചിത്രത്തിൽ ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, അഖില ഭാർഗവൻ, കോട്ടയം രമേശ്, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, ഹെസ്സ മെഹക്ക്, മനോഹരി ജോയ്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, നൗഷാദ് അലി, ജെയിംസ്, അപർണ റാം, അഭിറാം രാധാകൃഷ്ണൻ, സരസ്വതി മേനോൻ തുടങ്ങിയ താരനിര തന്നെയുണ്ട്.
ഹാപ്പി അവേർസ് എൻറർടെയിൻമെന്റ്‌സ്, എവി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ എം. സി. ജിതിൻറെ രചനയും അതുൽ രാമചന്ദ്രൻ, ലിബിൻ ടി.ബി. എന്നിവരും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ശരൺ വേലായുധൻ ഛായാഗ്രഹണവും, ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ക്രിസ്‌റ്റോ സേവ്യറാണ് സംഗീതം. ഗാനരചന മുഹ്സിൻ പരാരി ആണ്.
ചിത്രത്തിലെ പ്രൊഡക്ഷൻ ടീമിന്റെ മറ്റു പ്രധാന അംഗങ്ങൾ: കലാസംവിധാനം – വിനോദ് രവീന്ദ്രൻ, മേക്കപ്പ് – ആർ.ജി. വയനാടൻ, വസ്ത്രാലങ്കാരം – മഷർ ഹംസ, ഓഡിയോഗ്രാഫി – വിഷ്‌ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – ഇംതിയാസ് കദീർ, സനു താഹിർ.Basil-Nazria Duo Sparks Curiosity
content summary; Basil-Nazria Duo Sparks Curiosity: ‘Sookshmadarshini’ Trailer Released