June 04, 2026 |
Share on

ബിസിസിഐ അധ്യക്ഷനെതിരെ സുപ്രീം കോടതി

അനുരാഗ് ഠാക്കൂറിനെബിസിസിഐ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി പുതിയ സമിതിയെ നിയോഗിക്കണമെന്ന് കോടതി

ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെതിരെ സുപ്രീം കോടതി. അനുരാഗ് ഠാക്കൂര്‍ കോടതിയില്‍ കള്ളം പറഞ്ഞുവെന്നാണ് സുപ്രീം കോടതിയുടെ പ്രസ്താവന. അമിക്കസ് ക്യൂറി ഠാക്കൂറിനെബിസിസിഐ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി പുതിയ സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് പുതിയ സമിതിയെ നിയോഗിക്കുന്നതിനുള്ള കാര്യങ്ങള്‍ കോടതി പരിശോധിച്ചു വരുകയാണ് ബിസിസിഐയോട് പുതിയ പാനല്‍ അംഗങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കണമെന്നും ഈക്കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ആവിശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജികെ പിള്ളയെ കൊണ്ടുവരുവാന്‍ അവില്ലെന്ന് സുപ്രീം കോടതിയോട് ബിസിസിഐ അറിയിച്ചു. ജികെ പിള്ളയ്‌ക്കെതിരെ ധാരാളം ആരോപണങ്ങളുണ്ടെന്നും അതിനാല്‍ ജികെ പിള്ളയെ നിയമിക്കാന്‍ കഴിയില്ലെന്നുമാണ് ബിസിസിഐ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

×