July 14, 2026 |
Share on

ബംഗളുരുവില്‍ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായി

അഴിമുഖം പ്രതിനിധി ബംഗളുരുവിലെ ഒരു ടെന്നീസ് ക്ലബില്‍ 30 വയസുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി. ക്ലബിലെ രണ്ട് സുരക്ഷാ ജീവനക്കാരാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. നഗരത്തിലെ കബ്ബോണ്‍ പാര്‍ക്ക് മേഖലയിലെ ക്ലബില്‍ അംഗത്വം നേടാനായാണ് യുവതി എത്തിയത്. എവിടെ നിന്നാണ് അംഗത്വം ലഭിക്കുകയെന്ന് ചോദിച്ച യുവതിയെ ജീവനക്കാര്‍ ഒഴിഞ്ഞ ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ട് സുരക്ഷാ ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്. ഒരു മാസത്തിനിടെ ബംഗളുരുവില്‍ നടക്കുന്ന മൂന്നാമത്തെ ബലാല്‍സംഗമാണിത്. ഈ മാസം ആദ്യം ഓടുന്ന ബസില്‍ 19 വയസുകാരിയായ നഴ്‌സ് […]

അഴിമുഖം പ്രതിനിധി

ബംഗളുരുവിലെ ഒരു ടെന്നീസ് ക്ലബില്‍ 30 വയസുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി. ക്ലബിലെ രണ്ട് സുരക്ഷാ ജീവനക്കാരാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. നഗരത്തിലെ കബ്ബോണ്‍ പാര്‍ക്ക് മേഖലയിലെ ക്ലബില്‍ അംഗത്വം നേടാനായാണ് യുവതി എത്തിയത്. എവിടെ നിന്നാണ് അംഗത്വം ലഭിക്കുകയെന്ന് ചോദിച്ച യുവതിയെ ജീവനക്കാര്‍ ഒഴിഞ്ഞ ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ട് സുരക്ഷാ ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്. ഒരു മാസത്തിനിടെ ബംഗളുരുവില്‍ നടക്കുന്ന മൂന്നാമത്തെ ബലാല്‍സംഗമാണിത്. ഈ മാസം ആദ്യം ഓടുന്ന ബസില്‍ 19 വയസുകാരിയായ നഴ്‌സ് പീഡിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞമാസം 22 വയസുള്ള കോള്‍സെന്റര്‍ ജീവനക്കാരിയെ രണ്ട് പേര്‍ ബലാല്‍സംഗം ചെയ്തിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×