വധുവിനെ കണ്ടെത്തി നൽകിയില്ല, മാട്രിമോണി പോർട്ടലിന് 60,000 രൂപ പിഴ ചുമത്തി ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി. ബെംഗളൂരുവിലെ എംഎസ് നഗർ നിവാസിയായ വിജയകുമാർ കെഎസ് എന്നയാളാണ് മകൻ ബാലാജിക്ക് വധുവിനെ തേടി മാട്രിമോണിയിൽ എത്തിയത്. കല്യാൺ നഗറിലുള്ള ദിൽമിൽ മാട്രിമോണി പോർട്ടലിലാണ് അദ്ദേഹം രജിസ്റ്റർ ചെയ്തിരുന്നത്. Bengaluru consumer court fines matrimony portal Rs 60,000
മാർച്ച് 17നാണ് മകൻ്റെ ആവശ്യമായ രേഖകളും ഫോട്ടോകളുമായി വിജയകുമാർ മാട്രിമോണി ഓഫീസിനെ സമീപിച്ചത്. വധുവിനെ കണ്ടെത്തുന്നതിന് 30,000 രൂപ ഫീസായി നൽകണമെന്ന് ദിൽമിൽ മാട്രിമോണി ആവശ്യപ്പെട്ടു. വിജയകുമാർ അന്നുതന്നെ പണം നൽകുകയും 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്ന് ദിൽമിൽ മാട്രിമോണി വാക്കാലുള്ള ഉറപ്പ് നൽകുകയും ചെയ്തു.
ബാലാജിക്ക് അനുയോജ്യമായ ഒരു വധുവിനെ കണ്ടെത്താൻ ദിൽമിൽ മാട്രിമോണിക്ക് കഴിഞ്ഞില്ല, ഇത് വിജയ കുമാറിനെ അവരുടെ ഓഫീസ് ഒന്നിലധികം തവണ സന്ദർശിക്കാൻ കാരണമാക്കി. പല അവസരങ്ങളിലും, അദ്ദേഹത്തോട് കാത്തിരിക്കാൻ ആവശ്യപ്പെടുകയും എന്നാൽ കാര്യത്തിൽ നീക്കുപോക്ക് ഒന്നും ഇല്ലാതെ വരികയും ചെയ്തു. ഏപ്രിൽ 30 ന് വിജയകുമാർ ദിൽമിൽ ഓഫീസിലെത്തി പണം തിരികെ നൽകണമെന്ന് പറഞ്ഞുവെങ്കിലും ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ ആവശ്യം നിരസിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണ് ഉണ്ടായത്.
മെയ് 9 ന് വിജയകുമാർ വക്കീൽ നോട്ടീസ് അയച്ചെങ്കിലും ദിൽമിൽ മാട്രിമോണി പ്രതികരിക്കാൻ തയ്യാറായില്ല. “പരാതിക്കാരന് തൻ്റെ മകന് അനുയോജ്യമായ വധുവിനെ കണ്ടെത്താനോ, ഒരു പ്രൊഫൈൽ കണ്ടെത്തി നൽകാനോ കമ്പനിക്ക് കഴിഞ്ഞിട്ടില്ല, പരാതിക്കാരൻ ഒപി (ദിൽമിൽ) ഓഫീസ് സന്ദർശിച്ചപ്പോഴും അവർ അദ്ദേഹത്തെ തൃപ്തിപ്പെടുത്താനോ പരാതിക്കാരന് തുക തിരികെ നൽകാനോ തയ്യാറാകുന്നതിനു പകരം മോശമായി പെരുമാറുകയാണ് ഉണ്ടായത്. കേസിന്റെ വാദത്തിന് ശേഷം, ഒക്ടോബർ 28 ന് വന്ന ഉത്തരവിൽ കോടതി വ്യക്തമാക്കി.
സേവന ദാതാവ് (ഒപി) പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും അന്യായമായ വ്യാപാര വ്യവസ്ഥകളിൽ ഏർപ്പെട്ടുവെന്നും കമ്മീഷൻ പ്രസിഡൻ്റ് രാമചന്ദ്ര എം എസ് ചൂണ്ടിക്കാണിച്ചു. അതിനാൽ, ഗുണഭോക്താവ് നൽകിയ തുകയും നഷ്ട പരിഹാരവും നൽകാൻ സേവന ദാതാവ് ബാധ്യസ്ഥരാണെന്നുമാണ് കോടതി നിരീക്ഷിച്ചത്.
ഫീസായി പിരിച്ചെടുത്ത 30,000 രൂപയും സേവനത്തിലുണ്ടായ അതൃപ്തിക്ക് 20,000 രൂപയും മാനസിക പീഡനത്തിന് 5,000 രൂപയും വ്യവഹാരത്തിന് 5,000 രൂപയും ഗുണഭോക്താവിന് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. Bengaluru consumer court fines matrimony portal Rs 60,000
content summary; Bengaluru consumer court fines matrimony portal Rs 60,000 for failing to find potential bride for man