June 08, 2026 |
Share on

ബീഹാര്‍ നിയമസഭ: നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അഴിമുഖം പ്രതിനിധി ബീഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 55 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. കിഴക്കന്‍ ചമ്പാരന്‍, സിതാമര്‍ഹി, പശ്ചിമ ചമ്പാരന്‍, സിവാന്‍, ഗോപാല്‍ഗഞ്ച്, മുസാഫര്‍പുര്‍, ഷിയോഹര്‍ ജില്ലകളിലെ മണ്ഡലങ്ങളിലെ 1,46,93,294 വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുന്നത്. മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലകളിലെ 3043 ബൂത്തുകള്‍ ഉള്‍പ്പെടെ 14,139 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. 776 സ്ഥാനാര്‍ത്ഥികളുടെ ഭാവിയാണ് ഇന്ന് തീരുമാനിക്കപ്പെടുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഏഴ് മണ്ഡലങ്ങളിലെ പോളിങ് വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. 12.13 ശതമാനം പോളിങ്ങാണ് […]

അഴിമുഖം പ്രതിനിധി

ബീഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 55 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. കിഴക്കന്‍ ചമ്പാരന്‍, സിതാമര്‍ഹി, പശ്ചിമ ചമ്പാരന്‍, സിവാന്‍, ഗോപാല്‍ഗഞ്ച്, മുസാഫര്‍പുര്‍, ഷിയോഹര്‍ ജില്ലകളിലെ മണ്ഡലങ്ങളിലെ 1,46,93,294 വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുന്നത്. മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലകളിലെ 3043 ബൂത്തുകള്‍ ഉള്‍പ്പെടെ 14,139 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. 776 സ്ഥാനാര്‍ത്ഥികളുടെ ഭാവിയാണ് ഇന്ന് തീരുമാനിക്കപ്പെടുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഏഴ് മണ്ഡലങ്ങളിലെ പോളിങ് വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. 12.13 ശതമാനം പോളിങ്ങാണ് രാവിലെ ഒമ്പത് മണിവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×