ഇറ്റലിയിലെ കുടിയേറ്റക്കാർക്ക് പൗരത്വം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടത്തിയ പൊതുവോട്ടെടുപ്പ് പരാജയപ്പെട്ടതായി റിപ്പോർട്ട്. ഇറ്റലിയിലെ വോട്ടർമാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഈ വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നിർദേശമുണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വോട്ടെടുപ്പിൽ ഏകദേശം 30 ശതമാനം വോട്ടർമാർ മാത്രമാണ് പങ്കെടുത്തത്.
കുടിയേറ്റക്കാർക്ക് പൌരത്വം ലഭിക്കാൻ നിലവിൽ നിശ്ചയിച്ചിട്ടുള്ള കാലപരിധി പകുതിയായി കുറയ്ക്കണമെന്നായിരുന്നു വോട്ടെടുപ്പിൽ ഉന്നയിച്ചിരുന്ന ആവശ്യം. 50 ശതമാനത്തോളം വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ ആവശ്യമായിട്ടുള്ളത്. അത് ലഭ്യമാകാത്തത് കൊണ്ടാണ് വോട്ടെടുപ്പ് അസാധുവാക്കിയത്. നിലവിൽ രാജ്യത്ത് 10 വർഷം താമസിച്ചാലാണ് കുടിയേറ്റക്കാർക്ക് പൗരത്വം ലഭിക്കുക. 10 വർഷമെന്ന നിർദ്ദിഷ്ട സമയപരിധിയിൽ നിന്ന് 5 വർഷമായി കുറയ്ക്കാനായിരുന്നു വോട്ടെടുപ്പ് നടത്തിയത്. ഇടതുപക്ഷത്തിന്റെയും ആക്ടിവിസ്റ്റുകളുടെയും പിന്തുണയോടെയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് വിജയിച്ചിരുന്നെങ്കിൽ 5 വർഷമോ അതിൽ കൂടുതലോ കാലമായി ഇറ്റലിയിൽ താമസിച്ച് വരുന്ന 25 ലക്ഷത്തിലധികം കുടിയേറ്റക്കാർക്ക് പൗരത്വം ലഭിച്ചേനെ. വോട്ടെടുപ്പിൽ 65 ശതമാനത്തോളം ആളുകളും ഈ നിയമത്തെ പിന്തുണച്ചപ്പോൾ 25 ശതമാനം മാത്രമാണ് എതിർത്തത്. വോട്ടെട്ടുപ്പ് അസാധുവായ പക്ഷം കുടിയേറ്റ നിയമങ്ങൾ ഇനി കൂടുതൽ ശക്തിപ്പെടുത്താൻ സാധ്യതയേറുന്നതായി ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനി പറഞ്ഞു. പൗരത്വം ഒരിക്കലും ഒരു സമ്മാനമല്ല. അതുകൊണ്ട് തന്നെ ഇറ്റാലിയൻ പൗരൻമാരാനുള്ള നിയമം ഞങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും മാറ്റിയോ സാൽവിനി വ്യക്തമാക്കി.
കുടിയേറ്റക്കാരായ കുട്ടികളുടെ എണ്ണം ഇറ്റലിയിൽ വർദ്ധിച്ച് വരികയാണ്. രാജ്യത്ത് തന്നെ ജനിച്ച് വളർന്നവരും വിദ്യാഭ്യാസം നേടുന്നുവരുമുണ്ട്. എന്നാൽ ഇറ്റലിയിലെ നിയമങ്ങൾ ശക്തമായതിനാൽ ഇവർക്ക് പൗരത്വം ലഭിക്കുന്നില്ല. ഇറ്റാലിയൻ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ 50 ശതമാനം വിദ്യാർത്ഥികൾ 11 ശതമാനവും വിദേശ പൗരൻമാരാണ്. കഴിഞ്ഞ വർഷം ഒരു വനിതാ വോളിബോൾ മത്സരത്തിൽ ഇറ്റലി സ്വർണ്ണ മെഡൽ നേടിയതാണ് കുടിയേറ്റ പൗരത്വ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ടീമിലെ പ്രധാന താരങ്ങളിൽ ഒരാൾ ആഫ്രിക്കൻ കുടിയേറ്റക്കാരുടെ മകളായിരുന്നു. ഇറ്റലിയിലെ കുടിയേറ്റ കുടുംബങ്ങളിലെ അംഗങ്ങളായ കുട്ടികൾക്ക് പൗരത്വം ലഭിക്കാനുള്ള ആഹ്വാനത്തിലേക്ക് ഈ സംഭവം വഴിത്തിരിച്ചു. എന്നാൽ ഈ ആവശ്യത്തെ പൂർണ്ണമായി എതിർക്കുന്ന നിലപാടായിരുന്നു വലതുപക്ഷം സ്വീകരിച്ചത്. മെലോണിയും സഖ്യകക്ഷികളും റഫറണ്ടത്തെ പൂർണ്ണമായി എതിർത്തുക്കൊണ്ടാണ് രംഗത്തുവന്നത്. വോട്ടെടുപ്പ് നടക്കുന്ന പോളിംഗ് ബൂത്തുകളിൽ ഒന്നിൽ മെലോണി എത്തിയിരുന്നെങ്കിലും വോട്ട് ചെയ്തിരുന്നില്ല. റഫറണ്ടം പരാജയപ്പെട്ടെങ്കിലും പോരാട്ടം തുടരുമെന്ന് നിയമത്തെ അനുകൂലിച്ചവർ വ്യക്തമാക്കി.
content summary: Italy’s citizenship referendum fails as voters follow Giorgia Meloni’s call to boycott the vote