July 10, 2026 |
Share on

ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു; കണ്ണൂരില്‍ കനത്ത സുരക്ഷ

അഴിമുഖം പ്രതിനിധി കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കണ്ണൂരില്‍ ജാഗ്രത നിര്‍ദേശത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ 6 മണ് മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍ തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മാഹി പള്ളി തിരുനാള്‍ നടക്കുന്നതിനാല്‍ മാഹി ടൗണിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂരില്‍ അടിക്കടി ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ […]

അഴിമുഖം പ്രതിനിധി

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കണ്ണൂരില്‍ ജാഗ്രത നിര്‍ദേശത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

രാവിലെ 6 മണ് മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍ തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മാഹി പള്ളി തിരുനാള്‍ നടക്കുന്നതിനാല്‍ മാഹി ടൗണിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കണ്ണൂരില്‍ അടിക്കടി ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ജില്ലയില്‍ സമാധാന യോഗം വിളിച്ചു ചേര്‍ക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം തയ്യാറാകണമെന്ന് വിവധയിടങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്

അതേ സമയം കണ്ണൂരില്‍ നടന്ന രണ്ട് കൊലപാതക കേസുകളിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാതിരിയാട് സിപിഐഎം പ്രവര്‍ത്തകന്‍ മോഹനന്റെ കൊലപാതകത്തില്‍ 7 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും, ബിജെപി പ്രവര്‍ത്തകന്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ 10 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×